മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിൽ വിപണിയിലുണ്ടായിരുന്ന ആസ്ട്രസെനിക്കയുടെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉപയോഗത്തിലുണ്ടായിരുന്നത്.

2021 ഡിസംബറിൽ തന്നെ കൊവിഷീൽഡ് വാക്സിൻ ഉൽപാദനം നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറ‍യുന്നു. അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതുൾപ്പെടെ എല്ലാ പാർശ്വഫലങ്ങളെ കുറിച്ചും വാക്സിൻ പാക്കേജിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ (ടി.ടി.എസ്) എന്ന അവസ്ഥയെ കുറിച്ചും പറയുന്നുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ വാക്സിൻ അപൂർവമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക യു.കെ ഹൈകോടതിയിൽ സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയത്. യൂറോപ്പിൽ ഉൾപ്പെടെ വ്യാപകമായി പ്രയോഗത്തിലുണ്ടായിരുന്ന വാക്സിന്‍റെ പാർശ്വഫലത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി.

ഈ പശ്ചാത്തലത്തിലാണ് യൂറോപ്യൻ മാർക്കറ്റിൽ നിന്ന് ആസ്ട്രസെനേക്ക കോവിഡ് വാക്സിൻ പിൻവലിച്ചത്. എന്നാൽ, ‘വാണിജ്യപരമായ കാരണങ്ങളാലാണ്’ വാക്സിൻ പിൻവലിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വാക്സിൻ ഇനി നിർമിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് ആസ്ട്രസെനിക്ക അറിയിച്ചു. ആഗോളതലത്തിൽ വാക്സിൻ പിൻവലിക്കാൻ ആസ്ട്രസെനിക്ക ഒരുങ്ങുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

ദിവസവും പാല് കുടിക്കുന്ന ശീലമുണ്ടാകുന്നത് നല്ലതെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയുന്നത്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും

കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന് പഠനം; ആധികാരികത പോ​രെന്ന് കേന്ദ്രം

ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ്

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി