മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന് പിൻവലിച്ച പശ്ചാത്തലത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിശദീകരണം. യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ വാക്സെവെറിയ എന്ന പേരിൽ വിപണിയിലുണ്ടായിരുന്ന ആസ്ട്രസെനിക്കയുടെ കോവിഡ് വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉപയോഗത്തിലുണ്ടായിരുന്നത്.

2021 ഡിസംബറിൽ തന്നെ കൊവിഷീൽഡ് വാക്സിൻ ഉൽപാദനം നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറ‍യുന്നു. അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതുൾപ്പെടെ എല്ലാ പാർശ്വഫലങ്ങളെ കുറിച്ചും വാക്സിൻ പാക്കേജിൽ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ (ടി.ടി.എസ്) എന്ന അവസ്ഥയെ കുറിച്ചും പറയുന്നുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ വാക്സിൻ അപൂർവമായി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആസ്ട്രസെനിക്ക യു.കെ ഹൈകോടതിയിൽ സമ്മതിച്ചിരുന്നു. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് അപൂർവമായി സംഭവിക്കാൻ സാധ്യതയുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയത്. യൂറോപ്പിൽ ഉൾപ്പെടെ വ്യാപകമായി പ്രയോഗത്തിലുണ്ടായിരുന്ന വാക്സിന്‍റെ പാർശ്വഫലത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി.

ഈ പശ്ചാത്തലത്തിലാണ് യൂറോപ്യൻ മാർക്കറ്റിൽ നിന്ന് ആസ്ട്രസെനേക്ക കോവിഡ് വാക്സിൻ പിൻവലിച്ചത്. എന്നാൽ, ‘വാണിജ്യപരമായ കാരണങ്ങളാലാണ്’ വാക്സിൻ പിൻവലിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വാക്സിൻ ഇനി നിർമിക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്ന് ആസ്ട്രസെനിക്ക അറിയിച്ചു. ആഗോളതലത്തിൽ വാക്സിൻ പിൻവലിക്കാൻ ആസ്ട്രസെനിക്ക ഒരുങ്ങുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!;  കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര പ്രോ​ട്ടീ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ക​ഴി​ക്കേ​ണ്ട​തു​ണ്ടോ? വ​ള​ർ​ച്ച​ക്കും മ​സി​ലു​ക​ൾ നി​ല​നി​ർ​ത്താ​നും കേ​ടു​പാ​ട് തീ​ർ​ക്കാ​നും

ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും. വാക്സിൻ നിർമിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന ബവേറിയൻ നോർഡിക് എന്ന കമ്പനി അറിയിച്ചു. വാക്സിൻ നിർമാണത്തിന്റെ സാ​ങ്കേതികവിദ്യയായിരിക്കും കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുക. ബവേറിയൻ നോർഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ്

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം…