ശബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​നം. ട്രാ​ഫി​ക് ശ​ബ്ദം 10 ഡ​സി​ബ​ൽ വ​ർ​ധി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത 3.2 ശ​ത​മാ​നം കൂ​ടു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

പ്ര​ത്യേ​കി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ ശ​ബ്ദം മൂ​ലം ഉ​റ​ക്കം ത​ട​സ്സ​പ്പെ​ടു​ന്ന​തും ഉ​റ​ക്കം കു​റ​യു​ന്ന​തും ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ സ്ട്രെ​സ് ഹോ​ർ​മോ​ണു​ക​ളു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കും. അ​ത് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തി​നും ര​ക്ത​ക്കു​ഴ​ൽ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും. ജ​ർ​മ​നി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെൻറ​ർ മെ​യി​ൻ​സി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ തോ​മ​സ് മ്യൂ​ൻ​സെ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

റെ​യി​ൽ​വേ, റോ​ഡ് അ​ധി​കൃ​ത​ർ ശ​ബ്ദ മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ഠ​നം നി​ർ​ദേ​ശി​ക്കു​ന്നു. ശ​ബ്‌​ദം കു​റ​ക്കു​ന്ന വ​സ്തു​ക്ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക, ​ഡ്രൈ​വി​ങ് വേ​ഗ​ത​യു​ടെ നി​യ​ന്ത്ര​ണം, കു​റ​ഞ്ഞ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ശ​ബ്ദം കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ​പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും അ​തു​വ​ഴി ശ​ബ്ദം കു​റ​ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും ഗ​വേ​ഷ​ക​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വായിൽനിന്ന് ദുർഗന്ധം; ശ്വാസനാളത്തിൽ കണ്ടെത്തിയത് പാറ്റയെ

ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്ന് ഉറക്കം തുടരുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കുശേഷം വായിൽനിന്നും അസാധാരണമായ

മ​സ്‌​തി​ഷ്കാ​ഘാ​തം ശ്ര​ദ്ധ​വേ​ണം

മ​സ്‌​തി​ഷ്‌​കാ​ഘാ​തം അ​ഥ​വാ സ്ട്രോ​ക് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ലോ​ക​മെ​മ്പാ​ടും മ​ര​ണ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ് സ്ട്രോ​ക്. സ്ട്രോ​ക്കി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​കാ​ര​ണം ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ അ​റി​യു​ക എ​ന്ന​താ​ണ് സ്ട്രോ​ക് പ്ര​തി​രോ​ധ​ത്തി​ന്റെ ആ​ദ്യ​പ​ടി. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, അ​മി​ത​വ​ണ്ണം,

ചര്‍മത്തിനും മുഖത്തിനും തിളക്കമേകാന്‍ കാടമുട്ട

ചര്‍മത്തിനും മുഖത്തിനും തിളക്കമേകാന്‍ കാടമുട്ട

കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍