കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും അമ്മമാർ തയാറാണ്. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1735 പേരെയാണ് പഠന വിധേയരാക്കിയത്. ഇവരിലെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡി.എൻ.എ സാംപിളുകളും പഠന വിധേയമാക്കി.

825 യുവതികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഓരോ ഗർഭധാരണവും ഒരു സ്ത്രീയുടെ ജൈവിക വാർധക്യം വർധിപ്പിക്കുന്നതായി കണ്ടെത്തി. ആറു വർഷത്തിനിടെ കൂടുതൽ തവണ ഗർഭിണിയായ സ്ത്രീകളിലും പഠനം നടത്തി. ഈ സ്‍ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജൈവിക വാർധക്യം ത്വരിത ഗതിയിൽ എത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഒരിക്കൽ പോലും ഗർഭിണികളാകാത്ത സ​്ത്രീകളുമായും ഇവരെ വെച്ച് താരതമ്യ പഠനം നടത്തി. അവരേക്കാൾ വേഗത്തിൽ വാർധക്യത്തിലെത്തുന്നത് കൂടുതൽ തവണ അമ്മമാരായ സ്ത്രീകളാണെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

സർവേയിൽ പ​ങ്കെടുത്തവരുടെ ജീവിത ചുറ്റുപാട്, പുകവലി ശീലം, സാമൂഹിക സാമ്പത്തിക നിലവാരം, ജനിതക വൈവിധ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചു. പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബി​ലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷനൽ ദന്തൽ ക്ലിനിക്കിനെതിരെയാണ് പരാതി. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു

മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധം ഊർജിതമാക്കി

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. കു​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം, മ​റ്റു പൊ​തു ച​ട​ങ്ങു​ക​ൾ

സണ്ണി ഹാപ്പിയാണ്​; ഉള്ളിൽ അനുജിത്തുണ്ട്​

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നു​ജി​ത്തി​ന്‍റെ ഹൃ​ദ​യം കൊ​ണ്ട്​ എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സ​ണ്ണി തോ​മ​സി​ന്‍റെ ജീ​വി​തം. ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തി​ന്​ ഇ​പ്പോ​ൾ ര​ക്​​ത​ബ​ന്ധ​ത്തേ​ക്കാ​ൾ ഇ​ഴ​യ​ടു​പ്പ​മു​ണ്ട്. കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന ത​ന്‍റെ ജീ​വ​നെ താ​ങ്ങി​നി​ർ​ത്തി​യ ആ ​കാ​രു​ണ്യ​ത്തെ ക​ണ്ണീ​രോ​ടെ​യ​ല്ലാ​തെ സ​ണ്ണി​ക്ക്​ ഓ​ർ​ക്കാ​നാ​വി​ല്ല. ക​ടം​കൊ​ണ്ട ഹൃ​ദ​യ​ത്തി​ന്‍റെ