കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും അമ്മമാർ തയാറാണ്. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1735 പേരെയാണ് പഠന വിധേയരാക്കിയത്. ഇവരിലെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡി.എൻ.എ സാംപിളുകളും പഠന വിധേയമാക്കി.

825 യുവതികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഓരോ ഗർഭധാരണവും ഒരു സ്ത്രീയുടെ ജൈവിക വാർധക്യം വർധിപ്പിക്കുന്നതായി കണ്ടെത്തി. ആറു വർഷത്തിനിടെ കൂടുതൽ തവണ ഗർഭിണിയായ സ്ത്രീകളിലും പഠനം നടത്തി. ഈ സ്‍ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജൈവിക വാർധക്യം ത്വരിത ഗതിയിൽ എത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഒരിക്കൽ പോലും ഗർഭിണികളാകാത്ത സ​്ത്രീകളുമായും ഇവരെ വെച്ച് താരതമ്യ പഠനം നടത്തി. അവരേക്കാൾ വേഗത്തിൽ വാർധക്യത്തിലെത്തുന്നത് കൂടുതൽ തവണ അമ്മമാരായ സ്ത്രീകളാണെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

സർവേയിൽ പ​ങ്കെടുത്തവരുടെ ജീവിത ചുറ്റുപാട്, പുകവലി ശീലം, സാമൂഹിക സാമ്പത്തിക നിലവാരം, ജനിതക വൈവിധ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചു. പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​മെ​ഡി​ക്ക​ല്‍ സം​ഘം ത​ല​ശ്ശേ​രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീട്ട് ജി​ല്ല കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ഷീ​ണ​വും മ​റ്റ് അ​സ്വാ​സ്ഥ്യ​ങ്ങ​ളും നേ​രി​ടു​ന്ന

വെ​സ്റ്റ് നെ​യി​ൽ പ​നി; പോ​രൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

പോ​രൂ​ർ: പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​റാം വാ​ർ​ഡി​ൽ വെ​സ്റ്റ് നെ​യി​ൽ പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. വൃ​ത്തി​യി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന ക്യു​ല​ക്സ് കൊ​തു​കി​ൽ നി​ന്നാ​ണ് വെ​സ്റ്റ് നെ​യി​ൽ പ​നി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​നി സ​ർ​വേ സോ​ഴ്സ് റി​ഡ​ക്ഷ​ൻ, വെ​ക്ട​ർ സ്റ്റ​ഡി എ​ന്നി​വ

നിപ സംശയം: ആരോഗ്യ മന്ത്രി മലപ്പുറത്തെത്തും; ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ തീരുമാനിച്ചു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച്