മ​സ്ക​ത്ത്​: ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ (സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സ്) ​അ​മി​ത ഉ​പ​യോ​ഗം കാ​ര​ണം കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി. 17 വ​യ​സ്സു​കാ​ര​നെ​യാ​ണ്​ വാ​രി​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ പ്രാ​ദേ​ശി​ക ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ത്​ ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന്​ ഒ​മാ​നി​ലെ ഒ​രു ഉ​ന്ന​ത ഡോ​ക്ട​ർ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക വാ​ർ​ത്ത ചാ​ന​ലി​ലെ ടോ​ക്ക് ഷോ​ക്കി​ടെ ഫാ​മി​ലി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​സ​ഹെ​ർ അ​ൽ ഖ​റൂ​സി​യാ​ണ് ഈ ​കേ​സി​നെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ച​ത്.

ദി​വ​സ​വും 12 കാ​ൻ ശീ​ത​ള പാ​നീ​യം കു​ടി​ക്കു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു 17 വ​യ​സ്സു​കാ​ര​ൻ. ഒ​രു​ദി​വ​സം ഉ​റ​ക്ക​ത്തി​ൽ​നി​ന്ന്​ എ​ണീ​റ്റ​പ്പോ​ഴാ​ണ്​ വാ​രി​യെ​ല്ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ഡോ​ക്ട​ർ പ​റ​ഞ്ഞു. പ്ര​ശ​സ്ത ശീ​ത​ള​പാ​നീ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ.​ഡി.​ടി.​എ (എ​ഥി​ലി​നേ​ഡി​യ​മി​നെ​ട്രാ​സെ​റ്റി​ക് ആ​സി​ഡ്) എ​ന്ന അ​പ​ക​ട​ക​ര​മാ​യ പ​ദാ​ർ​ഥം മൂ​ല​മാ​ണി​തെ​ന്ന്​ ഡോ. ​ഖ​റൂ​സി പ​റ​ഞ്ഞു.

ബോ​യി​ല​റു​ക​ളി​ലെ ഉ​പ്പ് ഇ​ല്ലാ​താ​ക്കാ​നാ​ണ്​ ഇ.​ഡി.​ടി.​എ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​മി​ത​മാ​യ അ​ള​വി​ൽ ഇ​ത് ക​ഴി​ക്കു​മ്പോ​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ദി​വ​സ​വും ന​ട​ക്കാം; 10,000 ചു​വ​ടു​ക​ൾ -ഗുണങ്ങൾ അറിയാം

ല​ളി​ത​വും അ​തേ​സ​മ​യം ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മമാണ് ന​ട​ത്തം. ഇ​തി​​​​ന്റ പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യാ​ണ് ന​മ്മി​ൽ പ​ല​രും എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​വും 10,000 ചു​വ​ടി​ൽ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് അ​വി​ശ്വ​സ​നീ​യ​മാ​യ ഗു​ണം ചെ​യ്യും 1. ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു പ​തി​വ് ന​ട​ത്തം ശ്വാ​സ​കോ​ശ

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ