ബം​ഗ​ളൂ​രു: വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം അ​വ​ശ​രാ​യ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് ഡീ​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ര​മേ​ശ് കൃ​ഷ്ണ ശ​നി​യാ​ഴ്ച പ​റ​ഞ്ഞു. കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​സു​ഖ​ബാ​ധ​യു​ണ്ടാ​യ​ത്. 28 പേ​ർ ട്രോ​മ കെ​യ​റി​ൽ ക​ഴി​യു​ക​യാ​ണ്. 13 പേ​ർ എ​ച്ച് ബ്ലോ​ക്കി​ലു​ണ്ട്. മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

സാ​മ്പി​ളു​ക​ൾ രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ രോ​ഗം നി​ർ​ണ​യി​ക്കാ​നാ​വൂ. ഛർ​ദി-​അ​തി​സാ​ര ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, കോ​ള​റ രോ​ഗം സം​ശ​യി​ക്കു​ന്നു​ണ്ട്.ക​ർ​ണാ​ട​ക​യി​ൽ ഈ ​വ​ർ​ഷം ആ​റ് കോ​ള​റ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ൽ അ​ഞ്ച് എ​ണ്ണ​വും ക​ഴി​ഞ്ഞ മാ​സ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ർ​ണാ​ട​ക, വി​ശി​ഷ്യാ ബം​ഗ​ളൂ​രു ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത ജ​ല​ക്ഷാ​മ​വും മ​ലി​ന​ജ​ലം വ​രെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​വും കോ​ള​റ ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, കോ​ള​റ പ​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​മേ​ഹം: നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്

പ്ര​മേ​ഹ​ത്തെ ഒ​രു ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ബോ​ധ​വ​ത്ക​രി​ക്കാ​നും മെ​ച്ച​പ്പെ​ട്ട പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​നി​ർ​ണ​യ​ത്തി​നും രോ​ഗ​പ​രി​പാ​ല​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​യാ​ണ് ന​വം​ബ​ർ 14 ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ലോ​ക​ത്ത് പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2019ലെ ​അ​മേ​രി​ക്ക​ൻ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കു​പ്ര​കാ​രം 425 ദ​ശ​ല​ക്ഷം

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

കോഴിക്കോട്: നിപ വൈറസ്, ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഇനി, 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിലവിൽ 11 പേരാണ് ഐസോലേഷനിൽ ഉള്ളത്.

ആ​രോ​ഗ്യ വി​ഭ​വ​ങ്ങ​ളു​മാ​യി മി​ല്ല​റ്റ് ക​ഫേ​ക​ൾ

ആ​രോ​ഗ്യ വി​ഭ​വ​ങ്ങ​ളു​മാ​യി മി​ല്ല​റ്റ് ക​ഫേ​ക​ൾ

ചെ​റു​ധാ​ന്യ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​യികൃ​ഷി വ​കു​പ്പു​ മി​ല്ല​റ്റ് ക​ഫേകൾ എന്ന പേരിൽഎല്ലാ ജില്ലകളിലും റ​സ്റ്റാ​റ​ന്റ് തുടങ്ങുന്നു ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ ആ​ഹാ​ര​ക്ര​മ​മാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വ് ഇ​ന്ന​ത്തെ ജ​ന​ത​ക്കു​ണ്ട്. സം​സ്ക​രി​ച്ച​തും ബേ​ക്ക് ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി ആ​രോ​ഗ്യദാ​യ​ക​വും പോ​ഷ​ക​ദാ​യ​ക​വു​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലേ​ക്ക് ലോ​കം