തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരി​െൻറ കാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന്‍ നീളും.

കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തി. ഇതില്‍ 117 പേര്‍ക്ക് തീവ്രത കൂടിയ കുഷ്ഠരോഗമായിരുന്നു. രോഗം കണ്ടെത്താന്‍ വൈകിയതും തീവ്രത കൂടിയതും കാരണം ഇതില്‍ ഏഴുപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. നിലവില്‍ 600ലേറെ പേര്‍ സംസ്ഥാനത്ത് കുഷ്ഠരോഗ ചികിത്സയിലുണ്ട്. നിലവിൽ കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഈ കണക്കുകള്‍ പരിഗണിച്ചാണ് പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

ജില്ലകളില്‍ മെഡിക്കല്‍ കാമ്പുകള്‍ സംഘടിപ്പിച്ചാണ് പരിശോധന. ശരീരത്തില്‍ തടിച്ച പാടുകളോ സ്പര്‍ശനശേഷിയില്ലാത്ത പാടുകളോ ഉള്ളവര്‍ സ്വയം സന്നദ്ധരായി പരിശോധനക്ക് എത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പരമാവധി ബോധവല്‍ക്കരണവും ഈ ദിവസങ്ങളില്‍ നല്‍കും. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ വഴി രോഗം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താണ് രോഗലക്ഷണം​ പ്രകടമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.

വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താകും രോഗലക്ഷണം കാണിക്കുക. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് മലപ്പുറത്ത് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും. രോ​ഗം ബാ​ധി​ച്ച്

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

ദോ​ഹ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 153ാമ​ത് സെ​ഷ​നി​ലാ​ണ് ഖ​ത്ത​റി​നെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ഖ​ത്ത​റി​നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് ഖ​ത്ത​ർ വ​ഹി​ച്ച വ​ലി​യ

കൈക്കരുത്ത് കൂട്ടാം; ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈക്കരുത്ത് കൂട്ടാം; 
ഈ 6 ലളിത വ്യായാമങ്ങൾ ചെയ്യൂ

കൈകളുടെ ബലക്കുറവ് അത്ര അവഗണിക്കേണ്ട ഒന്നല്ല. ഭാരമുള്ള വസ്തുക്കൾ എളുപ്പം എടുക്കാനും പൊക്കാനും പിടിക്കാനും കൂടുതൽ നേരം കമ്പ്യൂട്ടറിലും ഫോണിലും കൈ കഴക്കാതെ പണിയെടുക്കാനും അടുക്കളയിൽ ജോലി ചെയ്യാനും കുഞ്ഞുങ്ങളെ എടുക്കാനും ശക്തമായ കൈകൾ അനിവാര്യമാണ്. മാ​​ത്രമല്ല, ശക്തമായ കൈകൾ നിലനിർത്തേണ്ടത്