ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ സം​സ്ക​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് മ​ര​ണം ബാ​ധി​ച്ച​വ​രെ സം​സ്ക​രി​ക്കാ​ൻ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടി​ല്ല. എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഒ​രു മാ​സ​ത്തി​നി​ടെ 28 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ബു​ള്ള​റ്റി​ൻ​പ്ര​കാ​രം, 163 പേ​ർ​ക്കു​കൂ​ടി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 162 പേ​ർ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 994 ആ​ക്ടി​വ് കേ​സു​ക​ളാ​ണു​ള്ള​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.54 ശ​ത​മാ​ന​മാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന 18 പേ​ര​ട​ക്കം 60 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 934 പേ​ർ ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പു​തു​താ​യി 50 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 58 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്ത വ്യാപനം; പുളിക്കല്‍ പഞ്ചായത്തിൽ കനത്ത ജാഗ്രത

 പു​ളി​ക്ക​ല്‍: മ​ഞ്ഞ​പ്പി​ത്തം പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​ധി​കൃ​ത​രും. രോ​ഗം പൂ​ര്‍ണ​മാ​യും ഭേ​ദ​മാ​കാ​ത്ത​വ​രു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​മാ​ണ് രോ​ഗ പ​ക​ര്‍ച്ച​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഏ​തെ​ങ്കി​ലും വി​രു​ന്നു​സ​ല്‍ക്കാ​ര​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു​പ​ങ്കെ​ടു​ത്ത​വ​ര്‍, ഒ​രേ ജ​ലാ​ശ​യം

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതി​െൻറ അടിസ്ഥാനത്തില്‍

മാനസികാരോഗ്യം മനുഷ്യാവകാശമാണ്…!

മാനസികാരോഗ്യം മനുഷ്യാവകാശമാണ്...!

കഴിഞ്ഞ ഒക്ടോബർ 10ന് ലോകമെങ്ങും മാനസികാരോഗ്യ ദിനമായി ആചരിച്ചു. മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമാണ് എന്ന മഹത്തരമായ സന്ദേശമാണ് ലോകാരോഗ്യ സംഘടന ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്. അതിരുകൾക്കും സംസ്‌കാരങ്ങൾക്കും അതീതമായ അവകാശമാണിത്. മറ്റേതൊരു മനുഷ്യാവകാശത്തെയും പോലെ അതേ ഊർജസ്വലതയോടെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്