പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ക​ര്‍ച്ച​പ്പ​നി റി​പ്പോ​ര്‍ട്ട്​ ചെ​യ്യു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് പ​ക​ര്‍ച്ച​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ത്. ജ​ല​ദോ​ഷ​പ്പ​നി, ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​ക്കൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്യു​ന്നു​ണ്ട്. അ​ഞ്ചോ ആ​റോ ദി​വ​സം നീ​ളു​ന്ന പ​നി, ജ​ല​ദോ​ഷം, വി​ട്ടു​മാ​റാ​ത്ത​ചു​മ, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന എ​ന്നി​വ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ​നി പ​ല​വി​ധ​മു​ള്ള​തി​നാ​ല്‍ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക​യും ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍നി​ന്ന്​ മ​രു​ന്ന്​ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും വേ​ണം. കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍ണ​യ​ത്തി​നാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം.

പ​നി​യു​ള്ള​പ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

ന​ന്നാ​യി വി​ശ്ര​മി​ക്കു​ക. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ധാ​രാ​ള​മാ​യി കു​ടി​ക്കു​ക. പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. തു​മ്മു​ക​യോ, ചു​മ​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ തൂ​വാ​ല ഉ​പ​യോ​ഗി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക. ഭ​ക്ഷ​ണ ശു​ചി​ത്വ​വും വ്യ​ക്തി​ശു​ചി​ത്വ​വും പാ​ലി​ക്കു​ക. കൈ​ക​ള്‍ ഇ​ട​ക്കി​ടെ സോ​പ്പ്​ ഉ​പ​യോ​ഗി​ച്ചു അ​ണു​മു​ക്ത​മാ​ക്കു​ക. പ​നി​യു​ള്ള​പ്പോ​ള്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ അ​യ​ക്കാ​തി​രി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള 2018-21 കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ 1.5 ല​ക്ഷം ആ​സ്ത​മ കേ​സു​ക​ളാ​ണ് യു.​എ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. https://nacosfashions.com/how-do-you-pick-out-your-perfect-bra/ എ​ന്നാ​ൽ, രാ​ജ്യ​ത്ത്

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു- വീണ ജോര്‍ജ്

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു- വീണ ജോര്‍ജ്

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറിയെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ