വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താൽക്കാലിക നഴ്സാണ് മരുന്ന് മാറിനൽകിയതെന്നാണ്​ വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്സിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.

കാപ്പിൽ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കൽ ഓഫിസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

കോ​ട്ട​യം: പാ​ലാ ച​ക്കാ​മ്പു​ഴ​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ച​തോ​ടെ നാ​ട്​ ഭീ​തി​യി​ൽ. രാ​മ​പു​രം, ക​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നു​മാ​സ​മാ​യി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ക​ക​യാ​ണ്. വെ​ള്ളം പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ രം​ഗ​ത്തു​​​​ണ്ടെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നി​ല്ല. നി​ല​വി​ൽ രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 15 പേ​ർ​ രോ​ഗ​ബാ​ധി​ത​രാ​ണ്. ഡോ​ക്​​ട​ർ​മാ​ർ​ക്ക്​

ചി​ക്ക​ൻ​പോ​ക്സി​നെ സൂ​ക്ഷി​ക്കു​ക

വേ​ന​ൽ​കാ​ല​മാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ക്ക​ൻ​പോ​ക്സ് പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സി​ല്ലാ സോ​സ്റ്റ​ർ എ​ന്ന വൈ​റ​സ് മൂ​ല​മു​ണ്ടാ​വു​ന്ന ചി​ക്ക​ൻ​പോ​ക്സ് കു​ട്ടി​ക​ൾ​ക്ക് വ​രു​ന്ന ഒ​രു സാ​ധാ​ര​ണ അ​സു​ഖ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ​ക്കും ഔ​ഷ​ധ​സേ​വ​ക്കും ശേ​ഷം ഭേ​ദ​മാ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ,