വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്.​എം.​ജി.​ഇ) ജ​നു​വ​രി 20ന് ​ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സാ​ണ് (NBEMS) പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത എ​ഫ്.​എം.​ജി.​ഇ പ​രീ​ക്ഷ​യി​ൽ ഒ​ബ്ജ​ക്ടീ​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് മാ​തൃ​ക​യി​ൽ പ്രീ ​ആ​ൻ​ഡ് പാ​രാ ക്ലി​നി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ൽ 100 മാ​ർ​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ളും ക്ലി​നി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ൽ 200 മാ​ർ​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​കും. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​വും വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നും https://natboard.edu.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, പ​രീ​ക്ഷാ​ഘ​ട​ന, സി​ല​ബ​സ് എ​ന്നി​വ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്.

പ​രീ​ക്ഷാ​ഫീ​സ് നി​കു​തി ഉ​ൾ​പ്പെ​ടെ 7,080 രൂ​പ. ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം. ഡി​സം​ബ​ർ 13 വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം. തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്തി അ​പേ​ക്ഷ പു​തു​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഡി​സം​ബ​ർ 15-18 വ​രെ സ​മ​യം ല​ഭി​ക്കും.

രാ​വി​ലെ 9-11.30 വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം 2-4.30 വ​രെ​യും ര​ണ്ട് സെ​ഷ​നു​ക​ളാ​യി ന​ട​ത്തു​ന്ന എം.​എം.​ജി.​ഇ സ്ക്രീ​നി​ങ് ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്ക​ണം. ഫെ​ബ്രു​വ​രി​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകർച്ചവ്യാധികൾ പടർന്ന്​ പിടിക്കുന്നു

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. മ​ലേ​റി​യ, ഡ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യും പ​ക​ർ​ച്ച പ​നി​യു​മാ​ണ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 41 ഡെ​ങ്കി​പ്പ​നി​യും ഏ​ഴ്​ മ​ലേ​റി​യ​യും 10 എ​ലി​പ്പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ദി​വ​സ​വും 200നും 300​നും

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ

വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു

വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ  പു​രോ​ഗ​മി​ക്കു​ന്നു

കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ വീ​ട്​ ക​യ​റി​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ നി​ർ​ണ​യ കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന​കം 19 ആ​രോ​ഗ്യ​ബ്ലോ​ക്കി​ലാ​യി 12,69,624 പേ​രി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ 70,756 പേ​ർ​ക്ക്​ അ​ർ​ബു​ദം സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. 70,006 പേ​രി​ൽ ഹൈ​പ​ർ​ടെ​ൻ​ഷ​നും