തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ള്‍ക്കു​ള്ള ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ അ​വാ​ര്‍ഡ് 2023 കേ​ര​ള​ത്തി​ന്. ഹീ​മോ​ഫീ​ലി​യ, ത​ലാ​സീ​മി​യ, സി​ക്കി​ള്‍സെ​ല്‍ അ​നീ​മി​യ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ആ​ശാ​ധാ​ര പ​ദ്ധ​തി​യു​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​നാ​ണ് അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. ല​ഡാ​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച 12മ​ത് ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ കോ​ണ്‍ക്ലേ​വി​ലാ​ണ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ശാ​ധാ​ര പ​ദ്ധ​തി​യു​ടെ സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നും ഏ​കോ​പ​ന​ത്തി​നു​മാ​യി സി-​ഡി​റ്റ് ആ​ണ് ആ​ശാ​ധാ​ര പോ​ര്‍ട്ട​ല്‍ വി​ക​സി​പ്പി​ച്ച​ത്. 2000 പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വ​രു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​ശു​പ​ത്രി​ക​ള്‍ക്ക് രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കാ​നും ഇ​ത് ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ള്‍ സം​ഭ​രി​ക്കാ​നും, ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ക്കും ആ​ശാ​ധാ​ര പോ​ര്‍ട്ട​ല്‍ സ​ഹാ​യി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ആ​ശാ​ധാ​ര പ​ദ്ധ​തി വ​ഴി 96 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഹീ​മോ​ഫീ​ലി​യ ചി​കി​ത്സ ന​ല്‍കി വ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ​കോ​വി​ഡി​നു ശേ​ഷം ജി​ല്ല​യി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യ​സ്തം​ഭ​നം

മലപ്പുറത്ത് ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ജൂണിൽ മാത്രം 1761 മഞ്ഞപ്പിത്തക്കേസുകൾ റിപ്പോർട്ട്​ ചെയ്തതായി ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. ഇതിൽ 154

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

ദോ​ഹ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 153ാമ​ത് സെ​ഷ​നി​ലാ​ണ് ഖ​ത്ത​റി​നെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ഖ​ത്ത​റി​നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​രോ​ഗ്യ​രം​ഗ​ത്ത് ഖ​ത്ത​ർ വ​ഹി​ച്ച വ​ലി​യ