തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ന​വം​ബ​ർ 24 വ​രെ​യാ​ണ് വാ​രാ​ച​ര​ണം ന​ട​ക്കു​ക. ഈ​വ​ർ​ഷ​​ത്തോ​ടെ സ​മ്പൂ​ര്‍ണ ആ​ന്റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ല​ഭി​ക്കി​ല്ലെ​ന്ന് പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല, ബ്ലോ​ക്ക്, ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ളു​​ടെ അ​​മി​​ത ഉ​​പ​​യോ​​ഗം മൂ​​ലം ഇ​​വ​​യെ ഫ​​ല​​ശൂ​​ന്യ​​മാ​​ക്കും​വി​​ധ​​മു​​ള്ള ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ ആ​​ർ​​ജി​​ത പ്ര​​തി​​രോ​​ധ ശേ​​ഷി​​യെ​​യാ​​ണ്​ ‘ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്​ പ്ര​​തി​​രോ​​ധം’ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ആ​ന്റി​ബ​യോ​ഗ്രാം പു​റ​ത്തി​റ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.

പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ എ​​ണ്ണം പെ​​രു​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഗ​​കാ​​രി​​ക​​ളാ​​യ വി​​വി​​ധ ബാ​​ക്ടീ​​രി​​യ​​ക​​ൾ ഏ​​തൊ​​​ക്കെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളെ അ​​തി​​ജീ​​വി​​ക്കു​​മെ​​ന്നും ഏ​​തി​​നോ​​ടെ​​ല്ലാം കീ​​ഴ്​​​പ്പെ​​ടു​​മെ​​ന്ന​​ത​​ട​​ക്കം വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള വി​​വ​​ര​ശേ​​ഖ​​ര​​മാ​​ണ്​ ആ​​ന്‍റി​​ബാ​​യോ​​ഗ്രാം. ഈ ​​അ​​ടി​​സ്ഥാ​​ന​വി​​വ​​ര​​ങ്ങ​​ൾ ചി​​കി​​ത്സ​​യെ കൂ​​ടു​​ത​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നും കൃ​​ത്യ​​മാ​​യ മ​​രു​​ന്ന്​ നി​​ഷ്ക​​ർ​​ഷി​​ക്കാ​​ൻ ഡോ​​ക്ട​​ർ​​മാ​​രെ സ​​ഹാ​​യി​​ക്കു​​മെ​​ന്നു​മാ​​ണ്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും മ​ര​ണ​നി​ര​ക്ക് ഇ​നി​യും വേ​ണ്ട​ത്ര പി​ടി​ച്ചു​കെ​ട്ടാ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, അ​ർ​ബു​ദ​രോ​ഗ ഗ​വേ​ഷ​ണ​ത്തെ ഏ​റെ ആ​കാം​ക്ഷ​യോ​​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം

‘ഇത് പ്രവർത്തിക്കാനുള്ള സമയമാണ്’; ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം

കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ ശരീരത്തിന്റെ കെമിക്കല്‍

കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത

ക​ൽ​പ​റ്റ: കു​ര​ങ്ങു​പ​നി ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കാ​യി ഏ​ക​ദി​ന ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.