‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷ്യവിഷബാധയെ സംബന്ധിക്കുന്ന വിഡിയോകൾ അടുത്തിടെ ടിക് ടോക്കിൽ വൈറലായിരുന്നു. 2008-ൽ 20 വയസ്സുള്ള വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഈ ഭക്ഷ്യവിഷബാധ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്.

ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരാള്‍ മരിച്ചെന്ന പഴയ വാര്‍ത്ത വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന ഭക്ഷ്യവിഷബാധാ വീണ്ടും ഭയം വര്‍ധിപ്പിക്കുകയാണ്.

റസ്റ്റോറന്‍റുകളിൽ ഫ്രൈഡ് റൈസ് വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട ചില പഴയ വാര്‍ത്തകളാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ഭയം വീണ്ടും ഉയര്‍ത്തുന്നത്.

സാധാരണയായി കാണപ്പെടുന്ന ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്നത്. പാകം ചെയ്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത വയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ ഈ ബാക്ടീറിയ പെരുകുന്നു. അത് പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി എന്നിവയാണ് ബാധിക്കുക.

ദിവസങ്ങളോളം ശീതികരിക്കാത്ത വയ്ക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ വയറിളക്കം മുതല്‍ ഛര്‍ദ്ദിവരെയുള്ള അസുഖങ്ങള്‍ പിടിപെടും. ഇത് ഗുരുതരമായ കരള്‍ രോഗത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​തു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ആ​ഴ്ച​തോ​റും ന​ട​ത്തു​ന്ന വെ​ക്ട​ർ

മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വി​ടെ നാ​ലു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

നിപ വൈറസ്: മാസ്‌ക് ധരിക്കണമെന്ന് മന്ത്രി, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതി​െൻറ അടിസ്ഥാനത്തില്‍