ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ നേ​ത്ര​മാ​റ്റ-മുഖം മാറ്റ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ. ‘എ​ൻ.​വൈ.​യു ലാ​​ങ്കോ​ൺ ഹെ​ൽ​ത്തി’​ലെ ഒ​രു​സം​ഘം ഡോ​ക്ട​ർ​മാ​രാ​ണ് ആ​ര​ൺ ജെ​യിം​സ് (46) എ​ന്ന​യാ​ൾ​ക്ക് ക​ണ്ണ് മാ​റ്റി​വെ​ച്ച​ത്. ഇ​ദ്ദേ​ഹം വൈ​ദ്യു​തി ലൈ​ൻ ജോ​ലി​ക്കാ​ര​നാ​ണ്.

2021ൽ ​ജോ​ലി​ക്കി​ടെ ഹൈ​​വോ​ൾ​​ട്ടേ​ജ് ലൈ​നി​ൽ ആ​ക​സ്മി​ക​മാ​യി തൊ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ഖം പാ​തി ​വെ​ന്തു​പോ​യി. ഈ ​വ​ർ​ഷം മേ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഭാ​ഗി​ക മു​ഖം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ 140 ആ​രോ​ഗ്യ വി​ദ​ഗ്ധ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യി​രു​ന്ന​ത്.

ക​ണ്ണു​മാ​റ്റ ശ​സ്ത്ര​ക്രി​യക്കും മുഖം മാറ്റ ശസ്ത്രക്രിയ പൂ​ർ​ത്തിയാ​ക്കാനും 21 മ​ണി​ക്കൂ​റെ​ടു​ത്തു. നേ​ത്ര ചി​കി​ത്സ രം​ഗ​ത്തെ പു​ത്ത​ൻ അ​ധ്യാ​യ​മാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു. ആ​ര​ണ് കാ​ഴ്ച തി​രി​ച്ചു​കി​​ട്ടു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ആ​ര​ൺ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മാ​റ്റി​വെ​ച്ച ക​ണ്ണി​നും പ്ര​ശ്ന​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. ഇ​​യാ​ളു​ടെ വ​ല​ത്തേ ക​ണ്ണി​ന് നേ​ര​ത്തെ പ്ര​ശ്ന​മി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ രണ്ട് പേരാണ്

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യു.കെ നഴ്‌സുമാരുടെ സംഘം

തിരുവനന്തപുരം: യു.കെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രി വീണ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ ‘കാര്‍ഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആന്റ് നഴ്സിങ് അഡ്മിനിസ്‌ട്രേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍’ പ്രോജക്ടിലെ യുകെ നഴ്‌സുമാരുടെ സംഘമാണ്