കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

November 10, 2023 0 By KeralaHealthNews

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ സു​ഖ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​ന്‍ മ​ന്ത്രി​യെ​ത്തി. രോ​ഗ​ക്കി​ട​ക്ക​യി​ല്‍ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ള്‍ രോ​ഗി​ക​ള്‍ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ര്‍ മ​ന്ത്രി​യോ​ട് വി​വ​രി​ച്ചു. ആ​ദ്യം കാ​ഷ്വാ​ലി​റ്റി സ​ന്ദ​ര്‍ശി​ച്ച മ​ന്ത്രി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ ക​ണ്ട് നി​ല​വി​ലെ സ്ഥി​തി അ​ന്വേ​ഷി​ച്ച​റി​ഞ്ഞു. മ​ന്ത്രി​യെ കാ​ണാ​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​നും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് കാ​ത്തു​നി​ന്ന​ത്.

പു​രു​ഷ – സ്ത്രീ ​വാ​ര്‍ഡു​ക​ളി​ലും മ​ന്ത്രി സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ വി​വ​ര​ങ്ങ​ള്‍ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഒ​ന്നാം​നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫി​സി​യോ​തെ​റ​പ്പി യൂ​നി​റ്റ് താ​ഴേ​ക്ക് മാ​റ്റി വി​പു​ലീ​ക​രി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ സ്ഥ​ല​പ​രി​മി​തി​ക​ളും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ പൂ​ര്‍ണ സ​ജ്ജ​മാ​ക്കാ​നു​ള്ള നി​ര്‍ദേ​ശ​വും മ​ന്ത്രി ന​ൽ​കി. രോ​ഗി​ക​ൾ​ക്ക്​ പു​റ​മെ ന​ഴ്‌​സി​ങ്​ വി​ദ്യാ​ര്‍ഥി​ക​ളും ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​റി​യി​ച്ചു.

കാ​ര്‍ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക ഉ​ൾ​പ്പെടെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി​യി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മ​സ്തി​ഷ്‌​ക ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​ജെ. റീ​ന, ഡി.​എം.​ഒ ഡോ.​എ.​വി. രാം​ദാ​സ്, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​മ​ന്‍ സ്വാ​തി​രാ​മ​ന്‍, ആ​ര്‍.​എം.​ഒ ഡോ. ​ഷ​ഹ​ര്‍ബാ​ന, എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ളാ​യ കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ര​തീ​ഷ് പു​തി​യപു​ര​യി​ല്‍, ആ​ശു​പ​ത്രി ഡോ​ക്ട​ര്‍മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.