കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ 998 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും ബാ​ധി​ച്ച് 13 മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 50,000ഓ​ളം പേ​ർ പ​നി​ബാ​ധി​ച്ച് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി.

പ​ത്തു​മാ​സ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത് 32,453 പേ​രാ​ണ്. 11,804 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 41 മ​ര​ണം ഡെ​ങ്കി ബാ​ധി​ച്ചാ​ണെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ സ്ഥി​രീ​ക​രി​ച്ചു. 105 പേ​രു​ടെ മ​ര​ണം ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന മി​ക്ക രോ​ഗി​ക​ള്‍ക്കും ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഡെ​ങ്കി കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലു​ണ്ടാ​യ​തി​നേ​ക്കാ​ള്‍ വ​ലി​യ തോ​തി​ല്‍ ഇ​ത്ത​വ​ണ ഡെ​ങ്കി കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം ഡെ​ങ്കി​യു​ടെ തീ​വ്ര​വ്യാ​പ​നം ഇ​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. എ​ന്നാ​ൽ, മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തു​ലാ​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​ര്‍ന്നേ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​നി​ബാ​ധി​ത​രു​ടെ നീ​ണ്ട ക്യൂ​വാ​ണ്. കൊ​തു​ക് ന​ശീ​ക​ര​ണ​മ​ട​ക്കം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഡെ​ങ്കി​ക്ക്​ പു​റ​മെ എ​ലി​പ്പ​നി​യും വൈ​റ​ല്‍പ​നി​യും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സ്ഥി​തി​യു​മു​ണ്ട്.

1661 പേ​ര്‍ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 66 മ​ര​ണ​വും സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി ബാ​ധി​ച്ചു​ണ്ടാ​യി. ഈ ​വ​ര്‍ഷം ഇ​തു​വ​രെ 23,43,886 പേ​രാ​ണ്​ സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

പാ​ല​ക്കാ​ട്: തെ​രു​വു​നാ​യ്ക്ക​ളി​ല്‍ ക​നൈ​ന്‍ ഡി​സ്റ്റം​ബ​ർ രോ​ഗം പ​ട​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്. വി​റ​യ​ലും തെ​ന്നി​ത്തെ​ന്നി​യു​ള്ള ന​ട​ത്ത​വു​മ​ട​ക്ക​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗ​ബാ​ധി​ത​രാ​യ തെ​രു​വു​നാ​യ്ക്ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. രോ​ഗം ബാ​ധി​ച്ച നാ​യ്ക്ക​ളി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്ര​വ​ത്തി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​വൈ​റ​സ്

കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; ‘പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്’

മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന്

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്

ഹൃദ്യം പദ്ധതി വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്

*കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകരമായ വിധം ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് നിലവിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ