മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​വ​ർ​ഷം ഒ​മ്പ​ത് കു​ട്ടി​ക​ളും 38 മു​തി​ർ​ന്ന വ്യ​ക്തി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി. എ​ല്ലാ​വ​രും രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള വി​വി​ധ ഒൗ​ഷ​ധ ചി​കി​ത്സ​യി​ലാ​ണ്.

2023 സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ 30 വ​രെ ആ​ണ് ജി​ല്ല​യി​ൽ ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന കു​ഷ്ഠ​രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താ​നും ചി​കി​ത്സ ന​ട​ത്താ​നു​മു​ള്ള പ​ദ്ധ​തി​യാ​ണി​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​ർ, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഇ​വ​ർ വ​ഴി കു​ട്ടി​ക​ളെ സ്ക്രീ​നി​ങ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി കു​ഷ്ഠ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സൗ​ജ​ന്യ​മാ​യി വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ക​യു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. ഈ ​കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ൽ പു​തി​യ കു​ഷ്ഠ​രോ​ഗി​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ വി​വി​ധൗ​ഷ​ധ ചി​കി​ത്സ വ​ഴി പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​വു​ന്ന അ​സു​ഖ​മാ​ണ് കു​ഷ്ഠ​രോ​ഗം. സ്കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​യി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വ​ഴി ര​ക്ഷി​താ​ക്ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക​യും എ​ല്ലാ​വ​രും കു​ഷ്ഠ​രോ​ഗ പ്ര​തി​രോ​ധ​ത്തെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷി​താ​ക്ക​ളി​ലും കു​ട്ടി​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​ലൂ​ടെ പു​തി​യ കു​ഷ്ഠ​രോ​ഗി​ക​ളെ ജി​ല്ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 2030 ഓ​ടെ ലോ​ക​ത്തി​ൽ നി​ന്നും നി​ർ​മാ​ർ​ജ​നം ചെ​യ്യേ​ണ്ട രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കു​ഷ്ഠ​രോ​ഗം.

ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാം

ചി​കി​ത്സി​ച്ചാ​ൽ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കു​ന്ന അ​സു​ഖ​മാ​യ​ത് കൊ​ണ്ട് ത​ന്നെ കു​ഷ്ഠ​രോ​ഗി​ക​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യോ സ​മൂ​ഹ​ത്തി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ക​യോ ചെ​യ്യ​രു​ത്. കു​ഷ്ഠ​രോ​ഗം ഇ​പ്പോ​ഴും ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു അ​സു​ഖ​മാ​ണ്. ഇ​പ്പോ​ഴും പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്നു​ണ്ട്. കു​ഷ്ഠ​രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല എ​ങ്കി​ലും നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു രോ​ഗ​മാ​ണ്. ഇ​തു​വ​ഴി അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യും. ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധൗ​ഷ​ധ ചി​കി​ത്സ​യാ​ണ് കു​ഷ്ഠ​രോ​ഗ​ത്തി​നാ​യി ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കു​ഷ്ഠ​രോ​ഗ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാൻ

ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാൻ

അതിവേഗ ലോകത്ത് നിശബ്ദമായ ആരോഗ്യ പ്രതിസന്ധിയായി മാറുകയാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകൾ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഉദാസീനമായ ശീലങ്ങൾ, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയാണ് ജീവിതശൈലി രോഗങ്ങൾക്ക് വളമാകുന്നത്. സാംക്രമിക രോഗങ്ങളിൽ നിന്ന്

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

representational image representational image പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. പ​നി, ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ​വ പ്ര​ധാ​ന​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ക​ഠി​ന​മാ​യ ക്ഷീ​ണം, ന​ടു​വേ​ദ​ന, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍

നേ​​താ​​വാ​​കാം, നേ​​തൃ​​ത്വ​​ശേ​​ഷി വ​​ള​​ര്‍ത്താം

നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ് എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​ത്. അ​​തൊ​​രു രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നോ, ക​​മ്പ​​നി സി ​​ഇ ഒ ​​യോ, സി​​നി​​മാ സം​​വി​​ധാ​​യ​​ക​​രോ ആ​​രു​​മാ​​വാം. ഒ​​രു