തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂര്‍ ഗുരുവായൂര്‍ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേമം താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള 6 നില കെട്ടിമാണ് നിര്‍മ്മിക്കുന്നത്. സെല്ലാര്‍ ബ്ലോക്കില്‍ സി.എസ്.എസ്.ഡി., എക്‌സ്‌റേ റൂം, മെഡിക്കല്‍ ഗ്യാസ്, പാര്‍ക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ ആറ് കിടക്കകളുള്ള ഒബ്‌സര്‍ബേഷന്‍ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷന്‍, ഏഴ് ഒ.പി. മുറികള്‍, വെയിറ്റ് ഏരിയ, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും.

ഒന്നാം നിലയില്‍ ഗൈനക് ഒപി, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്ത്താല്‍ യൂനിറ്റ്, എന്‍സിഡി യൂനിറ്റ്, ദന്തല്‍ യൂനിറ്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂനിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ്, ആര്‍.ഒ. പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയും മൂന്നാം നിലയില്‍ എട്ട് കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ഐസൊലേഷന്‍ വാര്‍ഡുകള്‍, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ജനറല്‍ വാര്‍ഡുകള്‍ എന്നിവയും നാലാം നിലയില്‍ ഒഫ്ത്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍, ജനറല്‍ ഓപ്പറേഷന്‍ തീയറ്റര്‍, റിക്കവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, അഞ്ച് കിടക്കകളുള്ള മെഡിക്കല്‍ ഐ.സി.യു എന്നിവയുമുണ്ടാകും.

എലപ്പുള്ളി താലൂക്ക് ആശുപത്രിയില്‍ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി, ഒബ്‌സര്‍വേഷന്‍, ഇസിജി, എക്‌സ്‌റേ, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ലോണ്‍ട്രി എന്നിവയും ഒന്നാം നിലയില്‍ അഞ്ച് ഒ.പി റൂം, ഓഫീസ്, ഗൈനക് ഒ.പി, ഓപ്പറേഷന്‍ തീയറ്റര്‍, അനസ്‌തേഷ്യ റൂം എന്നിവയും രണ്ടാം നിലയില്‍ മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, അനസ്തീഷ്യ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി റൂം, പ്രീ ഒ.പി, ലേബര്‍ റൂമുകള്‍ എന്നിവയും മൂന്നാം നിലയില്‍ പീഡിയാട്രിക് വാര്‍ഡ്, ആന്റിനാറ്റല്‍ വാര്‍ഡ്, പോസ്റ്റ്‌നാറ്റല്‍ വാര്‍ഡ്, സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, നാലാം നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ടാകും.

ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ രണ്ട് നില കെട്ടിടമാണ് നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ 14 ഒബ്‌സര്‍വേഷന്‍ കിടക്കകളോട് കൂടിയ കാഷ്വാലിറ്റി, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുറി, ഫാര്‍മസി, വെയിറ്റിങ് ഏരിയ, എക്‌സ്‌റേ, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും ഒന്നാം നിലയില്‍ ലാബ്, ബ്ലഡ് ഡൊണേഷന്‍ സെന്റര്‍, നാല് കിടക്കകളുള്ള ഐ.സി.യു, ഐസൊലേഷന്‍, ഭൂമിക, ഫിലാറിയല്‍ യൂനിറ്റ്, ഐ.സി.ടി.സി, എൻ.ടി.ഇ.എഫ് റൂം എന്നിവയും സജ്ജമാക്കും.

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നാല് നില കെട്ടിടമാണ് നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി, ഫാര്‍മസി, മൂന്ന് ഒ.പി റൂം, എക്‌സ്‌റേ, ഫാര്‍മസി എന്നിവയും ഒന്നാം നിലയില്‍ രണ്ട് മേജര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, അനസ്‌തേഷ്യ റൂം, ഐ.സി.യു, പോസ്റ്റ് ഒ.പി വാര്‍ഡ്, ലേബര്‍ ഐ.സി.യു, റിക്കവറി റൂം, വിശ്രമമുറി എന്നിവയും, രണ്ടാം നിലയില്‍ 14 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, രണ്ട് ഗൈനക് ഒ.പി, ഒഫ്ത്താല്‍ യൂനിറ്റ്, മൂന്നാം നിലയില്‍ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡുകള്‍, ആറ് മറ്റ് മുറികള്‍, സ്റ്റോര്‍ എന്നിവയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തിരുവനന്തപുരം മെഡി. കോളജ്​ ആശുപത്രിയില്‍ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ആ​റ് അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യം. ജ​ന്മ​നാ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ളാ​യ ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ ഡി​ഫ​ക്‌​ട്, മു​തി​ര്‍ന്ന​വ​രി​ലു​ള്ള വെ​ന്‍ട്രി​കു​ലാ​ര്‍ സെ​ഫ്റ്റ​ല്‍ ഡി​ഫ​ക്ട്, ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളി​ലു​ണ്ടാ​കു​ന്ന ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ അ​നൂ​റി​സം, മു​തി​ര്‍ന്ന​വ​രി​ൽ വാ​ല്‍വ്

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

പാറ്റ്ന: ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ (ടി.എൻ.എ.ഐ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെയ് 11ന് നഴ്സിങ് കോളജ് ഓഫ് പറ്റ്നയിൽവച്ച് നടന്ന സമാപന ചടങ്ങ് പാറ്റ്ന നഴ്സിങ് കോളജ് പ്രിൻസിപ്പൽ രതീഷ് നായർ ഉദ്ഘാടനം ചെയ്തു, മെയ്