ക​ൽ​പ​റ്റ: കു​ര​ങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന​ത്തി​നു​ള്ളി​ലും വ​ന​ത്തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ള്‍ ച​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്തു. എ​ല്ല പ​ഞ്ചാ​യ​ത്തു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം.

കു​ര​ങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ എ​ന്നി​വ അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും അ​ല്ലാ​തെ​യും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്ക​ണം. വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന​വ​രും വ​ന​ത്തി​ല്‍ പോ​കു​ന്ന​വ​രും പ്ര​ത്യേ​ക മു​ന്‍ക​രു​ത​ലെ​ടു​ക്ക​ണം.

പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ പി.​പി.​ഇ കി​റ്റ് പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പ് വ​ര​ത്ത​ണം. ബി.​ബി എ​മ​ല്‍ഷ​ന്‍ പോ​ലു​ള്ള പ്ര​തി​രോ​ധ ലേ​പ​ന​ങ്ങ​ള്‍ എ​ല്ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്. വ​ന​മേ​ഖ​ല​യി​ലും വ​നാ​തി​ര്‍ത്തി​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ന​ല്‍ക​ണം. ന​വം​ബ​ര്‍ മു​ത​ല്‍ മെ​യ് വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. കു​ര​ങ്ങു​ക​ള്‍ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യോ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ​യോ വി​വ​രം അ​റി​യി​ക്ക​ണം.

കു​ര​ങ്ങു​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗ വാ​ഹ​ക​രാ​യ ചെ​ള്ളു​ക​ള്‍ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രു​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ സ്വ​യം ചി​കി​ത്സ​ക്ക് മു​തി​രാ​തെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

• ശ​ക്ത​മാ​യ പ​നി അ​ല്ലെ​ങ്കി​ല്‍ വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി

• ശ​രീ​ര​വേ​ദ​ന അ​ല്ലെ​ങ്കി​ല്‍ പേ​ശി​വേ​ദ​ന • ത​ല​വേ​ദ​ന

• ഛര്‍ദ്ദി • ക​ടു​ത്ത ക്ഷീ​ണം • രോ​മ​കൂ​പ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ത​സ്രാ​വം

•അ​പ​സ്മാ​ര​ത്തോ​ടു​കൂ​ടി​യോ അ​ല്ലാ​തെ​യോ ഉ​ള്ള ത​ല​ക​റ​ക്കം

•സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​യ്മ

പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

• കു​ര​ങ്ങു​പ​നി കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​ത്തി​നു​ള്ളി​ല്‍ ക​ഴി​വ​തും പോ​കാ​തി​രി​ക്കു​ക.

• വ​ന​ത്തി​ല്‍ പോ​കേ​ണ്ടി​വ​രു​ന്ന​വ​ര്‍ ചെ​ള്ള് ക​ടി​യേ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ക​ട്ടി​യു​ള്ള ഇ​ളം നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം

• വ​സ്ത്ര​ത്തി​ന് പു​റ​മെ​യു​ള്ള ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​ള്ളി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ട​ണം

• വ​ന​ത്തി​ല്‍ നി​ന്ന് തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ ശ​രീ​ര​ത്തി​ല്‍ ചെ​ള്ള് ക​ടി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. വ​ന​ത്തി​ല്‍ പോ​കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ദേ​ഹ​ത്ത് ചെ​ള്ള് പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്ന് മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആര്‍ദ്ര കേരളം പുരസ്‌കാരം; മലപ്പുറം ജില്ലയിൽ രണ്ടാംസ്ഥാന നിറവിൽ വട്ടംകുളം

എ​ട​പ്പാ​ൾ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

കൊ​ച്ചി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ലെ​യും ഹോ​മി​യോ​പ​തി വ​കു​പ്പി​ലെ​യും ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളാ​യ 12 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ക്ക് എ​ന്‍എ.​ബി.​എ​ച്ച്. അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി. നാ​ഷ​ണ​ല്‍ ആ​യു​ഷ്

ക്ഷ​യ​രോ​ഗി​ക​ളിൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​ർ

ക്ഷ​യ​രോ​ഗി​ക​ളിൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​ർ

കാ​സ​ർ​കോ​ട്: ജി​ല്ല പൂ​ർ​ണ​മാ​യും ക്ഷ​യ​രോ​ഗ​മു​ക്ത​മാ​യി​ല്ല. 752 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. അ​തി​ൽ 497 പു​രു​ഷ​ന്മാ​രും 255 സ്ത്രീ​ക​ളു​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രും പു​ക​വ​ലി​ക്കു​ന്ന​തും പു​രു​ഷ​ന്മാ​രാ​യ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ൽ വ്യ​ക്ത​മാ​ക്കി. രോ​ഗം ആ​ർ​ക്കും