തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതാണ്.

മുമ്പ് കെ.എസ്.എസ്.എം. തുടര്‍ന്നുപോന്ന അതേ കമ്പനികളുമായി കെ.എം.എസ്.സി.എല്‍. ചര്‍ച്ച നടത്തി ഉപകരണങ്ങള്‍ക്കും മെയിന്റനന്‍സിനും അപ്ഗ്രഡേഷനും ധാരണയായിട്ടുണ്ട്. എത്രയും വേഗം ഉപകരണങ്ങള്‍ വിതരണം ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രുതിതരംഗം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതുതായി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ യോഗം ചര്‍ച്ച ചെയ്തു.

നിലവില്‍ ലഭിച്ച അപേക്ഷകള്‍ വിലയിരുത്തി 44 ശസ്ത്രക്രിയകള്‍ക്ക് അംഗീകാരം നല്‍കി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയവര്‍ക്കായി ഓഡിയോ വെര്‍ബല്‍ ഹാബിറ്റേഷന്‍ തെറാപ്പി, ഉപകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍, മറ്റ് തുടര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം.

നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും. കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സി.എസ്.ആര്‍. ഫണ്ടും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തിമാക്കി.

എസ്.എച്ച്.എ. ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, എസ്.എച്ച്.എ. ജോ.ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ. സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ്

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്