തു​റ​വൂ​ർ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​യി​ലാ​യി നി​ര്‍മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 80 ശ​ത​മാ​നം പ​ണി​യും ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ല്‍കി​യ 60.2 സെ​ന്റ് സ്ഥ​ല​ത്ത് കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്നു​ള്ള 51.40 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത്.

ട്രോ​മ കെ​യ​ര്‍ യൂ​നി​റ്റ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, സി.​ടി. സ്‌​കാ​ന്‍, എ​ക്‌​സ്റേ വി​ഭാ​ഗം, മൂ​ന്ന് മേ​ജ​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ർ, മൂ​ന്നു​നി​ല​യി​ലാ​യി 150ഓ​ളം രോ​ഗി​ക​ള്‍ക്ക് കി​ട​ത്തി​ച്ചി​കി​ത്സ​ക്കു​ള്ള ഹൈ​ടെ​ക് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം.

ദേ​ശീ​യ പാ​ത​യോ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഈ ​പു​തി​യ കെ​ട്ടി​ടം കൂ​ടി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള ജി​ല്ല​യി​ലെ മി​ക​ച്ച സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​യി തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​മാ​റും. 2024ന്റെ ​തു​ട​ക്ക​ത്തി​ല്‍ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നി​ര്‍മാ​ണ ച്ചു​മ​ത​ല​യു​ള്ള ഭ​വ​ന നി​ര്‍മാ​ണ ബോ​ര്‍ഡ്.

building-is-being-prepared-for-thuravoor-taluk-hospital

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം

ആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത

ലൈസൻസില്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെന്‍റർ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം

ലൈസൻസില്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെന്‍റർ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ സെ​ന്റ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡ്ര​ഗ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ വി​ഭാ​ഗം പൂ​ട്ടി​ച്ചു. മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ലൈ​സ​ൻ​സി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ബേ​സ്‌​മെ​ന്‍റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത ന​ഴ്‌​സ​റി ഉ​ൾ​പ്പെ​ടെ​യാ​ണ് മ​ന്ത്രാ​ല​യം അ​ട​പ്പി​ച്ച​ത്. ശു​ചി​മു​റി​യി​ൽ