ഹൃദയത്തിന് കരുതലായി ഹമദ് ഹൃദയാശുപത്രി സി.ഐ.സി മെഡിക്കൽ ക്യാമ്പ്

ഹൃദയത്തിന് കരുതലായി ഹമദ് ഹൃദയാശുപത്രി സി.ഐ.സി മെഡിക്കൽ ക്യാമ്പ്

September 30, 2023 0 By KeralaHealthNews

ദോ​ഹ: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ലു​മാ​യി കൈ​കോ​ർ​ത്ത്‌ സി.​ഐ.​സി സം​ഘ​ടി​പ്പി​ച്ച റ​ഫ​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് തു​ണ​യാ​യി. നേ​ര​ത്തേ സി.​ഐ.​സി സം​ഘ​ടി​പ്പി​ച്ച ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന് റ​ഫ​ർ ചെ​യ്യ​പ്പെ​ട്ട​വ​രും ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​മാ​യ ആ​ളു​ക​ളാ​ണ് ക്യാ​മ്പി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്. മ​ൻ​സൂ​റ സി.​ഐ.​സി ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ തൊ​റാ​സി​ക് ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ വാ​ഹി​ദ് അ​ൽ മു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ത്ത​രം മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ൾ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന ക​രു​ണ​യു​ടെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യേ​ക്കാ​ൾ രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ഹൃ​ദ്രോ​ഗി അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ൾ അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ് രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ്ര​ധാ​ന​മെ​ന്നു പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്ന​ത് പു​തി​യ കാ​ല​ത്തെ ആ​രോ​ഗ്യ രം​ഗ​ത്തി​ന്റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണെ​ന്ന് ക്യാ​മ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി​യ ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്റ് ഹെ​ഡ് ഫി​ദ അ​ഹ്‌​മ​ദ്‌ പ​റ​ഞ്ഞു.

ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ ആ​ക്ടി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫോ​ർ അ​ഡ്മി​ൻ ലാ​മ സു​ഹ്ദി അ​ബു ഖ​ലീ​ൽ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് അ​സോ​സി​യ​റ്റ് ക​ൺ​സ​ൽ​ട്ട​ൻ​റ് ഡോ. ​മു​ഹ​മ്മ​ദ് ജ​മീ​ഷ് മൊ​യ്‌​തി ‘ഹൃ​ദ​യാ​രോ​ഗ്യം അ​റി​യേ​ണ്ട​തെ​ല്ലാം’ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ഷ​നി​ൽ സ​ദ​സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ഉ​ത്ത​രം ന​ൽ​കി.ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ്യ​ൻ ആ​ൻ​ഡ് ന്യൂ​ട്രീ​ഷ്യ​ൻ​മാ​രാ​യ സു​ഹ അ​ക്ബ​ർ, സു​ന്ദൂ​സ് ഉ​മ​ർ മു​ഹ​മ്മ​ദ് ഫി​തൂ​രി എ​ന്നി​വ​ർ ക്യാ​മ്പി​ൽ ഡ​യ​റ്റീ​ഷ്യ​ൻ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​ക​ളും അ​തി​ഥി​ക​ളും സം​ഘാ​ട​ക​രോ​ടൊ​പ്പം

ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​ക​ളും അ​തി​ഥി​ക​ളും സം​ഘാ​ട​ക​രോ​ടൊ​പ്പം

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രാ​യ ഡോ. ​ര​മേ​ശ് കു​മാ​ർ ര​വീ​ന്ദ്ര​ൻ, ഡോ. ​ഫ​സ​ലു​റ​ഹ്മാ​ൻ കീ​ല​ത്ത്, ഡോ. ​സ​ജാ​ദ് ആ​ദി​രാ​ജ, ഡോ. ​മു​ഹ​മ്മ​ദ് ജ​മീ​ഷ് മൊ​യ്‌​തി എ​ന്നി​വ​ര്‍ സൗ​ജ​ന്യ​മാ​യി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ഹ​മ​ദ് ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. ക്യാ​മ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഹാ​ർ​ട്ട് ഹോ​സ്പി​റ്റ​ലി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ലാ​മ സു​ഹ്ദി അ​ബു ഖ​ലീ​ൽ, നൗ​ഫ​ൽ പാ​ലേ​രി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

സി.​ഐ.​സി പ്ര​സി​ഡ​ന്റ് ഖാ​സിം ടി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​സേ​വ​ന വി​ഭാ​ഗം ത​ല​വ​ൻ പി.​പി. അ​ബ്ദു​റ​ഹീം ക്യാ​മ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. യൂ​സു​ഫ് പു​ലാ​പ്പ​റ്റ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​അ​ർ​ഷ​ദ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫൈ​സ​ൽ അ​ബ്ദു​ൽ മ​ജീ​ദ്, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ സി​ദ്ദീ​ഖ് വേ​ങ്ങ​ര, എം. ​മു​ഹ​മ്മ​ദ​ലി, എ​ൻ.​പി. അ​ഷ്‌​റ​ഫ്, താ​ഹി​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.