ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​യ ചാ​മ​രാ​ജ് ന​ഗ​ർ, മൈ​സൂ​രു, കു​ട​ക്, ദ​ക്ഷി​ണ ക​ന്ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ​ക്ക് സ​മീ​പം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ​നി നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​വും. പ​നി​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ത​ട​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കും.

നി​പ ​വൈ​റ​സ് പ​ക​രാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും മു​ൻ​കൂ​ട്ടി​ക്ക​ണ്ട് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം. സം​ശ​യി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്കാ​യി ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​കം വാ​ർ​ഡ് ഒ​രു​ക്കും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ൽ​കും. നി​പ വൈ​റ​സ് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കും. എ​ന്നാ​ൽ, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലി​ല്ലെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും. വെ​റ്റ​റി​ന​റി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല റാ​പി​ഡ് റെ​സ്​​പോ​ൺ​സ് ടീം ​രൂ​പ​വ​ത്ക​രി​ക്കും. നി​പ സം​ശ​യി​ക്ക​പ്പെ​ടു​ന്ന കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ജി​ല്ല ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഓ​ഫി​സ​റെ ഉ​ട​ൻ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ക്ലി​നി​ക്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

കൊ​ച്ചി: മെ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം വ​രു​ത്തി​വെ​ച്ച ഡി​ജി​റ്റ​ൽ ആ​സ​ക്​​തി​യു​ടെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ റി​സോ​ഴ്​​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്​ 15,261 കു​ട്ടി​ക​ൾ. ഡി​ജി​റ്റ​ൽ ആ​സ​ക്​​തി കു​ട്ടി​ക​ളി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്നു എ​ന്നാ​ണ്​

പനിച്ചൂടിലേക്ക്​ വീണ്ടും കേരളം

തിരുവനന്തപുരം: മഴ ശക്തമായതോടെ പനിയും പകർച്ചവ്യാധികളും വീണ്ടും സംസ്ഥാന​ത്ത്​ പിടിമുറുക്കുന്നു. പകർച്ചപ്പനിക്ക്​ പിന്നാലെ ​ഡെങ്കിയും എലിപ്പനിയും എച്ച്​1എൻ1ഉം പടരുകയാണ്​. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഞ്ഞപ്പിത്തവും ആശങ്ക പരത്തുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പകർച്ചപ്പനി ബാധിച്ച്​ സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്ച മാത്രം ചികിത്സ

റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി വികസിപ്പിച്ചു

റിയാദ്​: ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ്​ ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന