തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി പോ​ളി​പെ​ക്ട​മി ന​ട​ത്തു​ന്നു

തി​രൂ​ർ: തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ കൊ​ളോ​നോ​സ്കോ​പ്പി വ​ഴി ആ​ദ്യ​ത്തെ പോ​ളി​പെ​ക്ട​മി ന​ട​ത്തി. പോ​ളി​പ്പ് (കോ​ശ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച) ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് പോ​ളി​പെ​ക്ട​മി എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന വ​യ​റി​ലെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കോ​ള​ൻ പോ​ളി​പ്സ് നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ, സാ​ധാ​ര​ണ​യാ​യി ഇ​ത് കൊ​ളോ​നോ​സ്കോ​പ്പി സ​മ​യ​ത്താ​ണ് ന​ട​ത്തു​ന്ന​ത്.

ശ​രീ​ര​ത്തി​ലെ ര​ക്തം അ​കാ​ര​ണ​മാ​യി കു​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ 65 വ​യ​സ്സു​ള്ള തി​രൂ​ർ സ്വ​ദേ​ശി​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് സെ.​മീ വ​ലി​പ്പ​മു​ള്ള വ​ലി​യ പോ​ളി​പ്പാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല ആ​ശു​പ​ത്രി ഗ്യാ​സ് എ​ൻ​ട്രോ​ള​ജി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച എ.​പി.​സി കോ​ട്ട​റി മെ​ഷീ​ന്റെ സ​ഹാ​യ​ത്താ​ൽ ഈ ​പോ​ളി​പ്പ് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ മു​ഴു​വ​നാ​യും നീ​ക്കം ചെ​യ്യു​വാ​ൻ സാ​ധി​ച്ച​ത്. നീ​ക്കം ചെ​യ്യാ​ൻ വൈ​കു​ന്ന​തു​മൂ​ലം രോ​ഗി​ക്ക് വ​ന്നേ​ക്കാ​വു​ന്ന വ​ൻ​കു​ട​ലി​ലെ അ​ർ​ബു​ദം ത​ട​യാ​ൻ ചി​കി​ത്സ​യി​ലൂ​ടെ സാ​ധി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​വു​ന്ന​ത് കേ​ര​ളം ആ​രോ​ഗ്യ​രം​ഗ​ത്ത് ന​ട​ത്തി​യ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ലി​ഗ​ർ ബാ​ബു പ​റ​ഞ്ഞു. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു സേ​വ​നം ആ​ദ്യ​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ര​ളി കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ഇ​ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഡോ. ​സ​ലിം, സ്റ്റാ​ഫ് ന​ഴ്സ് നീ​തു, എ​ൻ​ഡോ​സ്കോ​പ്പി ടെ​ക്നീ​ഷ്യ​ൻ റെ​മീ​സ, ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മു​ണ്ടി​നീ​ര്​ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം എ​ത്തി ചി​കി​ത്സ തേ​ടി​യ​വ​രു​​ടെ ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോ​ഗപ്രതിരോധ മാർ​ഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കരുത്; കാരണമെന്ത്?

വളരെ തണുപ്പോ മഴയോ ഉള്ളപ്പോൾ വസ്ത്രങ്ങൾ പുറത്ത് ഉണക്കാൻ വിമുഖത കാണിക്കുന്നവരാണ് നമ്മൾ. പകരം വീടിനുള്ളിൽ നനഞ്ഞ തുണികൾ തൂക്കിയിടും. നിരുപദ്രവകരമാണെന്ന് തോന്നിയേക്കാമെങ്കിലും ഇത് നിങ്ങളുടെ വീട്ടകത്ത് അപ്രതീക്ഷിതമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം. ഇതിന്റെ അപകടസാധ്യത എത്രത്തോളമാണന്നറിയണ്ടേ? നനഞ്ഞ വസ്ത്രങ്ങൾ വീടിനുള്ളിൽ