കൊ​ച്ചി: ജി​ല്ല​യി​ൽ ആ​റു വ​ർ​ഷ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് 85 പേ​ർ​ക്ക്. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഈ ​മ​ര​ണ​ങ്ങ​ൾ. ഏ​റ്റ​വു​മ​ധി​കം മ​ര​ണം ഉ​ണ്ടാ​യ​ത്​ 2023ലാ​ണ്. 27 പേ​ർ​ക്ക് ഇ​തേ വ​ർ​ഷം ഡെ​ങ്കി​പ്പ​നി മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തി​ന​കം 10 പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​യു​ടെ അ​പേ​ക്ഷ​ക്കു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മ​റു​പ​ടി​യി​ലാ​ണ് കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​തും എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. ആ​റു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ഡെ​ങ്കി​പ്പ​നി സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 15 പേ​രാ​ണ് മ​രി​ച്ച​ത്. 2023, 2025 വ​ർ​ഷ​ങ്ങ​ളി​ൽ ഓ​രോ മ​ലേ​റി​യ മ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒ​റ്റ​ദി​വ​സം 13 കേ​സു​ക​ൾ

ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 27 പേ​ർ​ക്കാ​ണ്. ഒ​ക്ടോ​ബ​ർ 31ന്​ ​മാ​ത്രം 13 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 12 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ചൂ​ർ​ണി​ക്ക​ര, ത​മ്മ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന്​ കേ​സു​ക​ൾ വീ​ത​വും ചി​റ്റാ​റ്റു​ക​ര, കാ​ല​ടി, ക​രു​മാ​ല്ലൂ​ർ, കീ​ഴ്​​മാ​ട്, കോ​ട​നാ​ട്, കു​മാ​ര​പു​രം, മു​ന​മ്പം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 30ന് ​ര​ണ്ടി​ട​ത്ത്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു, 15 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. 29ന് ​സ്ഥി​രീ​ക​രി​ച്ച​ത് മ​ല​യി​ടം​തു​രു​ത്ത്, കാ​ക്ക​നാ​ട്, തു​റ​വൂ​ർ, മ​ങ്ങാ​ട്ടു​മു​ക്ക്, ഇ​ട​ക്കൊ​ച്ചി, അ​ങ്ക​മാ​ലി, ഒ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്നേ ദി​വ​സം 26 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ചി​ക്ക​ൻ​പോ​ക്സും പ​ട​രു​ന്നു

ചി​ക്ക​ൻ​പോ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 31ന് 13 ​പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു.നാ​ലു​പേ​ർ​ക്ക് ഇ​ൻ​ഫ്ലു​വ​ൻ​സ​യും നാ​ലു​പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തൊ​ട്ടു​ത​ലേ​ദി​വ​സം 12 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ നാ​ലു​പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സും റി​പ്പോ​ർ​ട്ട് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകർ

ലണ്ടൻ: ലോകമെമ്പാടുമുള്ള ആസ്ത്മ രോഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്തയുമായി യു.കെയിലെ ഗവേഷകർ. ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തതായാണ് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘം അവകാശപ്പെട്ടത്. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

നി​പ ഭീ​തി; ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

നി​പ ഭീ​തി;  ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ