ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​ങ്ങ​നെ പ​തി​വാ​യി വൈ​കി എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് എ​ന്തു​മാ​ത്രം കേ​ടു​പാ​ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നും അ​റി​ഞ്ഞി​രി​ക്ക​ണം.

രാ​ത്രി പു​ല​രും വ​രെ മൊ​ബൈ​ൽ സ്ക്രോ​ൾ ചെ​യ്ത് വൈ​കി ഉ​റ​ങ്ങു​ന്ന​വ​രും രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ ജോ​ലി ചെ​യ്യു​ന്ന​വ​രും മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത് ഉ​ച്ച​യാ​കു​മ്പോ​ഴാ​യി​രി​ക്കും. ഈ​യൊ​രു ശീ​ലം പ​തി​വാ​യി ആ​റു​മാ​സ​ത്തേ​ക്ക് തു​ട​രു​ന്ന​ത് ശ​രീ​ര​ത്തി​ലെ ജീ​വ​ക്ര​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സ​ർ​ക്കാ​ഡി​യ​ൻ റി​ഥ​ത്തെ ത​കി​ടം​മ​റി​ക്കും. ഉ​റ​ക്കം, ഹോ​ർ​മോ​ൺ സ​ന്തു​ലി​താ​വ​സ്ഥ, ഉ​പാ​പ​ചയ പ്ര​വ​ർ​ത്ത​നം, ജാ​ഗ്ര​ത എ​ന്നി​വ​യെയൊ​ക്കെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ ​ജീ​വ​ശാ​സ്ത്ര ക്ലോ​ക്കാ​ണ്.

മാ​ത്ര​മ​ല്ല, 7 മു​ത​ൽ 9 മ​ണി​ക്കൂ​ർവ​രെ​യു​ള്ള ഉ​റ​ക്കം നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വൈ​കി​യാ​ണ് നി​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ സോ​ഷ്യ​ൽ ജെ​റ്റ്ലാ​ഗ് സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മും​ബൈ​യി​ലെ ഗ്ലെ​നീ​ഗി​ൾ​സ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മ​ഞ്ജു​ഷ അ​ഗ​ർ​വാ​ൾ പ​റ​യു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട്, ജാ​ഗ്ര​ത​ക്കു​റ​വ് എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.

ശ​രി​യാ​യ സ​മ​യ​ത്ത് ന​ല്ല ഉ​റ​ക്കം ല​ഭി​ക്കു​ന്ന​ത് കോ​ശ​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ച​ർ​മത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും പ്ര​ധാ​ന​മാ​ണ്.

സ്ഥി​ര​മാ​യി വൈ​കി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് രാ​വി​ലെ​യു​ള്ള വെ​ളി​ച്ച​ത്തി​ന്റെ ല​ഭ്യ​ത കു​റ​യ്ക്കും. ഇ​ത് സ​ർ​ക്കാ​ഡി​യ​ൻ ക്ര​മ​ത്തെ ദു​ർ​ബ​ല​മാ​ക്കു​ന്ന​ത് മോ​ശം മാ​ന​സി​കാ​വ​സ്ഥ​ക്കും ക്ഷീ​ണ​ത്തി​നും വി​ഷാ​ദ​രോ​ഗ​ത്തി​നും കാ​ര​ണ​മാ​കും. മാ​ത്ര​മ​ല്ല സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ കു​റ​വ് വി​റ്റ​മി​ൻ ഡി ​അ​പ​ര്യാ​പ്ത​ക്ക് കാ​ര​ണ​മാ​കും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ലു​ക​ൾ കു​റ​യു​ന്ന​ത് സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളി​ലെ വി​ള്ള​ലു​ക​ൾ​ക്കും കാ​ര​ണ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിനിമലിസം ഒരു ജീവിതരീതിയാണ്

എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം. ആഗ്രഹിക്കുന്ന സാധനം നിമിഷങ്ങൾക്കകം വിരൽത്തുമ്പിലൂടെ കണ്ടെത്താനും വീടിനു പുറത്തേക്കിറങ്ങുക പോലും ചെയ്യാതെ വീട്ടിലെത്തിക്കാനുമെല്ലാം കഴിയുന്ന

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കൊ​ച്ചി: ജി​ല്ല​യി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് കു​ഷ്ഠ​രോ​ഗി​ക​ൾ ഇ​പ്പോ​ഴു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ഷ്ഠ​രോ​ഗ നി​ര്‍മാ​ര്‍ജ​ന​മെ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ശ്വ​മേ​ധം 6.0 എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. കാ​മ്പ​യി​ൻ ന​ട​ത്തി​പ്പി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം; കേ​സ് 279

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം; കേ​സ് 279

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു. പു​തു​താ​യി 279 പേ​ർ​കൂ​ടി പോ​സി​റ്റി​വാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1222 ആ​യി. തി​ങ്ക​ളാ​ഴ്ച 235 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​നി​ടെ 6359 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ