തിരുവനന്തപുരം: കുടിശ്ശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ചൊവ്വാഴ്ച തിരിച്ചെടുക്കുമെന്ന്​ വിതരണക്കാർ. നാല്​ ആശുപത്രികളിൽ നിന്നാണ് ഉപകരണങ്ങൾ തിരിച്ചെടുക്കുക. തിരുവനന്തപുരം​, കോട്ടയം, കോഴി​​ക്കോട്​ മെഡിക്കൽ കോളജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങൾ ചൊവ്വാഴ്ച തിരിച്ചെടുക്കും.

2024 മെയ്​ മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ്​ നൽകിയതെന്ന്​ വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശ്ശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി​. അതേസമയം, ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.

മെഡിക്കൽ കോളജ് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തുള്ള മെഡിക്കൽ കോളജ് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ നടന്ന സമരത്തിൽ ഡോക്ടർമാർ ഒന്നടങ്കം പങ്കെടുത്തു.

പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും രോഗികളെ പരിശോധിച്ചതിനാൽ ജനത്തെ സമരം സാരമായി ബാധിച്ചില്ല. സൂപ്പർ സ്‌പെഷാലിറ്റി ഉൾപ്പെടെ ഒ.പികൾ ബഹിഷ്‌കരിച്ച ഡോക്ടർമാർ ക്ലാസുകളിലും എത്തിയില്ല. അതേസമയം അത്യാഹിതവിഭാഗങ്ങൾ, ഐ.സി.യു, ഓപറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ സമരം ബാധിച്ചില്ല.

സ്ഥലംമാറ്റത്തിലെയും ശമ്പളപരിഷ്കരണത്തിലെയും അപാകതകൾക്കെതിരെ മൂന്നുമാസത്തിലേറെയായി സൂചന സമരങ്ങൾ നടത്തിയെങ്കിലും സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ബഹിഷ്‍കരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ. സി.എസ്​. അരവിന്ദും അറിയിച്ചു. ഭാവി പ്രതിഷേധ പരിപാടികൾ 25ന് കോഴക്കോട് മെഡിക്കൽ കോളജിൽ ചേരുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബെംഗളൂരു വിമാനത്താവളത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 യാത്രക്കാരിൽ കൊറോണ സ്ഥിരീകരിച്ചു | China-returnee among 12 passengers test positive for Coronavirus at Bengaluru airport

ബെംഗളൂരു വിമാനത്താവളത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 യാത്രക്കാരിൽ കൊറോണ സ്ഥിരീകരിച്ചു | China-returnee among 12 passengers test positive for Coronavirus at Bengaluru airport

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയ 12 യാത്രക്കാർക്ക് കോവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് എത്തിയ 37 കാരനായ ഒരാൾക്ക് ബംഗളൂരുവിൽ കൊവിഡ് പോസിറ്റീവായതായി അധികൃതർ അറിയിച്ചു. മറ്റ് 11 യാത്രക്കാർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ നാലുപേരെ

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്. ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള

നിപ പ്രതിരോധം ഊർജിതമാക്കും

നിപ പ്രതിരോധം ഊർജിതമാക്കും

ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സം നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ.​സി.​എം.​ആ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്