മ​ഴ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളും ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍. വ​യ​റി​ള​ക്കം, കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍. രോ​ഗാ​ണു​ക്ക​ള്‍ കു​ടി​വെ​ള്ളം, ആ​ഹാ​രം എ​ന്നി​വ​യി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് ഈ ​രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടു​ന്ന​ത്.

തു​റ​സ്സാ​യ സ്ഥ​ല​ത്ത് മ​ല വി​സ​ര്‍ജ​നം ഒ​ഴി​വാ​ക്കു​ക, ക്ലോ​റി​നേ​ഷ​ന്‍ ചെ​യ്ത് തി​ള​പ്പി​ച്ചാ​റ്റി​യ ജ​ലം കു​ടി​ക്കു​ക, ആ​ഹാ​ര​ത്തി​നു മു​മ്പും ശേ​ഷ​വും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചു​വെ​ക്കു​ക, ചൂ​ടോ​ടെ ക​ഴി​ക്കു​ക, തു​റ​ന്നു​വെ​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ക, വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, കി​ണ​റി​ന് ചു​റ്റു​മ​തി​ല്‍ കെ​ട്ടി വ​ല​യി​ട്ട് മൂ​ടു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ​മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൊ​തു​കി​നെ തു​ര​ത്ത​ണം

മ​ല​മ്പ​നി, മ​ന്ത്, ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ള്‍. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​ക് പെ​രു​കു​ക​യും രോ​ഗ​ങ്ങ​ള്‍ പ​ട​രു​ക​യും ചെ​യ്യും. പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍, കൊ​തു​കി​ന്റെ പ്ര​ജ​ന​ന സ്ഥ​ല​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​ല്‍, പാ​ത്ര​ങ്ങ​ള്‍, കു​പ്പി, ചി​ര​ട്ട, ട​യ​ര്‍, വീ​പ്പ, വാ​ട്ട​ര്‍ ടാ​ങ്ക്, മ​ണ്‍ച​ട്ടി, ആ​ട്ടു​ക​ല്ല്, പൂ​ച്ച​ട്ടി, വാ​ട്ട​ര്‍ കൂ​ള​ര്‍, വാ​ഴ​പ്പോ​ള, സി​മ​ന്റ് ടാ​ങ്കു​ക​ള്‍, റ​ബ്ബ​ര്‍പാ​ല്‍ ശേ​ഖ​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ര​ട്ട​ക​ള്‍, പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ള്‍, ക​വ​റു​ക​ള്‍ എ​ന്നി​ങ്ങ​നെ വെ​ള്ളം കെ​ട്ടി നി​ല്‍ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​യി​ല്‍ കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം, വെ​ള്ളം ശേ​ഖ​രി​ച്ച് വെ​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ ടാ​ങ്കു​ക​ള്‍ മു​ത​ലാ​യ​വ മൂ​ടി​വെ​ക്കു​ക, ച​പ്പു​ച​വ​റു​ക​ള്‍, പ്ലാ​സ്റ്റി​ക്ക്​ തു​ട​ങ്ങി​യ​വ ഓ​ട​യി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ്​ മ​ലി​ന ജ​ലം കെ​ട്ടി​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും കാ​ണു​ന്ന ജ​ല സ​സ്യ​ങ്ങ​ള്‍ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യ​ണം.

ക​ക്കൂ​സി​ന് വെ​ന്റി​ലേ​റ്റീ​വ് കു​ഴ​ലു​ക​ളി​ല്‍ ഘ​ടി​പ്പി​ക്കു​ക​യും സാ​നി​റ്റ​റി ക​ക്കൂ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ കൂ​ത്താ​ടി​ക​ളെ തി​ന്ന് ന​ശി​പ്പി​ക്കു​ന്ന ഗം ​ബൂ​സി​യ, ഗ​പ്പി , മാ​ന​ത്ത് ക​ണ്ണി മു​ത​ലാ​യ മീ​നു​ക​ളെ വ​ള​ര്‍ത്ത​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡ്രൈ ​ഡേ ആ​ച​രി​ക്കു​ക​യും കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​ലി​പ്പ​നി​യെ ക​രു​ത​ണം

എ​ലി​പ്പ​നി​യാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന ജ​ന്തു ജ​ന്യ രോ​ഗം. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ രോ​ഗാ​ണു​വാ​ഹ​ക​രാ​യ എ​ലി​യു​ടെ മൂ​ത്രം ക​ല​രു​ക വ​ഴി വെ​ള്ളം മ​ലി​ന​മാ​കു​ക​യും രോ​ഗാ​ണു​ക്ക​ള്‍ ആ ​വെ​ള്ള​വു​മാ​യി സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തു​ന്ന​വ​രി​ല്‍ മു​റി​വി​ല്‍ കൂ​ടി​യോ നേ​ര്‍ത്തെ ച​ര്‍മ്മ​ത്തി​ല്‍ കൂ​ടി​യോ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും രോ​ഗം പി​ടി​പെ​ടു​ക​യും ചെ​യ്യു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലും പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍, തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍, ക​ന്നു​കാ​ലി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍, കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം നി​ത്യോ​പ​യോ​ഗ​ത്തി​ന് എ​ടു​ക്കു​ന്ന​വ​രി​ലെ​ല്ലാം എ​ലി​പ്പ​നി വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടി​യ​വ​രാ​ണ്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക​ണ്ണി​ല്‍ ചു​വ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി ചി​കി​ത്സ തേ​ട​ണം. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക​ർ​ണാ​ട​ക: 201 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; ഒ​രു മ​ര​ണം

ക​ർ​ണാ​ട​ക: 201 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; ഒ​രു മ​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 201 പേ​ർ​ക്കു​കൂ​ടി ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം 974 ആ​യി. മൈ​സൂ​രു​വി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ മാ​ത്രം 7315 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തി​ൽ

ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി

ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് മ​ന്ത്രാ​ല​യം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി. അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നും

ശ്വാസമുട്ടലിന് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ശ്വാസമുട്ടലിന് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. സി- മോക്സ് ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടുസൂചി.