വിറ്റാമിൻ ഡി കുറവുള്ള നവജാതശിശുവിന് പിന്നീടുള്ള ജീവിതത്തിൽ ഓട്ടിസം, ശ്രദ്ധക്കുറവ്-ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡി.എച്ച്.ഡി), സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ക്വീൻസ്‌ലാൻഡ് സർവകലാശാലയാണ് പഠനം നടത്തിയത്.

71,000ത്തിലധികം വ്യക്തികളുടെ വിറ്റാമിൻ ഡി നില ഗവേഷകർ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരിൽ പലർക്കും കുട്ടിക്കാലത്തോ യൗവനത്തിന്റെ തുടക്കത്തിലോ മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. മേജർ ഡിപ്രസീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, എ.ഡി.എച്ച്.ഡി, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി), അനോറെക്സിയ നെർവോസ എന്നിവ വിറ്റാമിന്‍ ഡിയുടെ അഭാവത്തിൽ സംഭവിക്കാമെന്നും പഠനം പറയുന്നു.

ഗർഭകാലത്തും ആദ്യകാല ജീവിതത്തിലും വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ നൽകുന്നത് പിന്നീട് ചില മാനസിക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സഹായിക്കുമെന്ന ആശയത്തെ ഈ കണ്ടെത്തലുകൾ പിന്തുണക്കുന്നു. വിറ്റാമിന്‍ ഡി കുട്ടികളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും വിറ്റാമിൻ ഡി പ്രധാനമാണ്. അസ്ഥികളുടെ വളര്‍ച്ചയിലും രോഗപ്രതിരോശേഷി കൂട്ടുന്നതിലുമെല്ലാം ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് അകാല വാര്‍ധക്യത്തിന് കാരണമാവുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും.

ഗർഭകാലത്ത് സാൽമൺ, സാർഡിൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, മീൻ കരൾ എണ്ണ, ഫോർട്ടിഫൈഡ് ഡയറി അല്ലെങ്കിൽ സസ്യാധിഷ്ഠിത പാൽ, ചില ധാന്യങ്ങൾ, ജ്യൂസുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ ഡി അളവ് കുറവുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കുട്ടിക്കാലത്തോ പ്രായപൂർത്തിയായപ്പോഴോ സ്കീസോഫ്രീനിയ, എഡി.എച്ച്.ഡി, ഓട്ടിസം ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് 2016ലെ പഠനവും പറയുന്നു. ഇവയിൽ സ്കീസോഫ്രീനിയ, ഓട്ടിസം എന്നിവ ഇരട്ടി അപകടസാധ്യത കാണിക്കുന്നു. വിറ്റാമിൻ ഡി കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും കൃത്യമായ പരിശോധന നടത്തുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചാന്ദിപുര വൈറസ്; മരിച്ചത് 16 പേർ, 50 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ആകെ 50 ഓളം ചാന്ദിപുര വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഹിമ്മത്പൂരിൽ 14 വൈറസ് കേസുകൾ

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ വാ​ങ്ങാ​ൻ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ർ​ച്ചേ​ഴ്​​സ്​ ഓ​ർ​ഡ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം​ മ​ന്ത്രി​സ​ഭ മ​ര​വി​പ്പി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന വി​ല​ക്ക്​ വാ​ക്​​സി​ൻ സം​ഭ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ധ​ന​വ​കു​പ്പി​ന്‍റെ

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം.