ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് ആണ് രോഗവിവരം വാർത്താകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. അർബുദം എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ൽ ഒമ്പത് ഗ്ലീസൺ സ്കോർ രോഗത്തിന്‍റെ വ്യാപ്തി.

മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോനയിലാണ് അർബുദം സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രണ വിധേയമാക്കാമെന്നും ബൈഡന്‍റെ ഓഫിസ് അറിയിച്ചു.

ജോ ബൈഡന്‍റെ രോഗബാധയിൽ യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. ജോ ബൈഡന്റെ രോഗനിർണയത്തെ കുറിച്ച് കേട്ടതിൽ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ബൈഡനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നതായി യു.എസ്. മുൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിൽ എക്സിൽ കുറിച്ചു. ജോ ഒരു പോരാളിയാണ്. ശക്തിയോടെയും പ്രതിരോധ ശേഷിയോടെയും ശുഭാപ്തി വിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം -കമല വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ എത്തിയ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് ജോ ബൈഡൻ. 2024ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായ ബൈഡൻ പിന്നീട് പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒ​രു ചോ​ദ്യം മ​തി, ഒ​രു ജീ​വ​ൻ വീ​ണ്ടെ​ടു​ക്കാ​ൻ

സ്ഥി​ര​മാ​യി ന​മ്മ​ള്‍ കാ​ണു​ന്ന ഓ​രോ വ്യ​ക്തി​ക​ളി​ലു​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ക ന​മു​ക്ക് ത​ന്നെ​യാ​യി​രി​ക്കും. ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​വ​രി​ല്‍ പ​ല​രും പ​റ​ഞ്ഞ​ത് ത​ങ്ങ​ളെ കേ​ള്‍ക്കാ​നും പി​ന്തി​രി​പ്പി​ക്കാ​നും ഒ​രാ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ക​ടും​കൈ​ക്ക് മു​തി​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​രാ​ശ നി​റ​ഞ്ഞ മ​ന​സ്സു​മാ​യി ഒ​രാ​ളെ​ഴു​തി​യ

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്; അത്യാഹിത വിഭാഗം പ്രവർത്തിക്കും

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്; അത്യാഹിത വിഭാഗം പ്രവർത്തിക്കും

തിരുവനന്തപരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നവംബർ 13 മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത സേവനങ്ങൾ ഒഴികെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക