പിംസ് ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും നടത്തി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് pims ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും ഗവൺമെന്റ് കോഴിപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. വടകര പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി ബ്രിട്ടോ അവർകൾ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ pims നഴ്സിംഗ് കോളേജ് പ്രൊഫസർ നൗഫൽ ലഹരിയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു. സ്കൂള്‍ കൗൺസിലർ ശ്രീ ഗായത്രി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റീന pims മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർശ്രീ ആതിര എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top