കോർട്ടിസോൾ, ഉറക്കത്തിന്റെ സോൾ

കോർട്ടിസോൾ, ഉറക്കത്തിന്റെ സോൾ

February 12, 2025 0 By KeralaHealthNews

ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും ഉ​റ​ക്കം​വ​ര​ലു​മെ​ല്ലാം നി​ശ്ച​യി​ക്കു​ന്ന ന​മ്മു​ടെ ജൈ​വ ഘ​ടി​കാ​ര​ത്തെ​പ്പോ​ലെ (സ​ർ​ക്കാ​ഡി​യ​ൻ റി​ഥം) 24 മ​ണി​ക്കൂ​ർ ചാ​ക്രി​ക സ്വ​ഭാ​വ​മു​ള്ള​താ​ണ്, അ​ഡ്രി​നാ​ലി​ൻ ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കോ​ർ​ട്ടി​സോ​ൾ ഹോ​ർ​മോ​ണും.

ജീ​വി​ത​ശെ​ലി പ്ര​ശ്ന​ങ്ങ​ളും സ്ട്രെ​സ്സും ഉ​റ​ക്ക​പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം കാ​ര​ണം ജൈ​വ ഘ​ടി​കാ​രം താ​ളം തെ​റ്റു​മ്പോ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​ല​ത​രം ​പ്ര​ശ്ന​ങ്ങ​ളും ന​മ്മി​ലു​ണ്ടാ​വും.

കോ​ർ​ട്ടി​സോ​ളി​ന്റെ ക​ളി

‘ഉ​റ​ക്ക​ത്തി​ന്റെ ര​ണ്ടാം പ​കു​തി മു​ത​ൽ ഉ​യ​ർ​ന്നു​വ​രി​ക​യും ന​മ്മെ ഉ​ണ​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ർ​ട്ടി​സോ​ൾ ഹോ​ർ​മോ​ൺ, രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ഏ​റ്റ​വും ഉ​യ​ർ​ച്ച​യി​ലെ​ത്തും. ശേ​ഷം പ​ക​ൽ മു​ഴു​വ​ൻ ഘ​ട്ടം ഘ​ട്ട​മാ​യി താ​ഴേ​ക്കാ​യി​രി​ക്കും. ഒ​ടു​വി​ൽ അ​ർ​ധ​രാ​ത്രി​യോ​ട് അ​ടു​പ്പി​ച്ച്, ന​മു​ക്ക് സ്വ​ഭാ​വി​ക​മാ​യ ഉ​റ​ക്കം വ​രു​ന്ന സ​മ​യ​ത്ത് ഹോ​ർ​മോ​ൺ നി​ല ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ലു​മാ​കും’ -ന​വി മും​ബൈ കോ​കി​ല​ബെ​ൻ ധീ​രു​ഭാ​ത് അം​ബാ​നി ഹോ​സ്പി​റ്റ​ൽ ക​ൺ​സ​ൾ​ട്ട​ന്റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​യ​തീ​ൻ സ​ഗ്വേ​ക്ക​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. ഈ ​ഘ​ടി​കാ​ര​ക്ര​മം ഉ​റ​ക്ക​ത്തി​​ന്റെ ആ​രോ​ഗ്യ​ത്തി​ന് ഏ​റെ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

എ​ച്ച്.​പി.​എ അ​ച്ചു​ത​ണ്ട്

ഹൈ​പോ​ത​ലാ​മി​ക്-​പി​റ്റ്യൂ​ട്ട​റി-​അ​ഡ്രി​നാ​ലി​ൻ (എ​ച്ച്.​പി.​എ) ഗ്ര​ന്ഥി​ക​ളു​ടെ അ​ച്ചു​ത​ണ്ടാ​ണ് കോ​ർ​ട്ടി​സോ​ൾ ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. സ്ട്രെ​സ്, ഒ​ബ്സ്ട്ര​ക്ടീ​വ് സ്ലീ​പ് അ​പ്നി​യ പോ​ലു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ ഉ​റ​ക്ക​പ്ര​ശ്ന​ങ്ങ​ൾ, മോ​ശം ഉ​റ​ക്ക​ശീ​ലം തു​ട​ങ്ങി​യ​വ​യാ​ൽ എ​ച്ച്.​പി.​എ​യു​ടെ ബാ​ല​ൻ​സ് തെ​റ്റു​ന്നു. എ​ച്ച്.​പി.​എ അ​മി​ത​മാ​യി സ​ജീ​വ​മാ​യാ​ൽ ഇ​ൻ​സോ​മ്നി​യ അ​ഥ​വാ വി​ട്ടു​മാ​റാ​ത്ത ഉ​റ​ക്ക​മി​ല്ലാ​യ്മ​ക്ക് വ​ഴി​വെ​ക്കും.

ഇ​ങ്ങ​നെ ഉ​റ​ക്കം കു​റ​യു​മ്പോ​ൾ കോ​ർ​ട്ടി​സോ​ൾ ലെ​വ​ലി​ന് വീ​ണ്ടും വ്യ​തി​യാ​ന​മു​ണ്ടാ​വു​ക​യും ഉ​റ​ക്ക​പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ഉ​റ​ടെ​ല​ടു​ക്കു​ന്നു.

മി​ക​ച്ച കോ​ർ​ട്ടി​സോ​ൾ ബാ​ല​ൻ​സ്, മി​ക​ച്ച ഉ​റ​ക്കം

ശാ​ന്ത​സു​ന്ദ​ര​മാ​യ ഉ​റ​ക്ക​ത്തി​ന് കോ​ർ​ട്ടി​സോ​ൾ ഘ​ടി​കാ​രം ശ​രി​യാ​യാ​ൽ മ​തി. ഇ​തി​നാ​യി ചെ​യ്യാ​വു​ന്ന​ത്:

  • ഉ​റ​ങ്ങാ​നും ഉ​ണ​രാ​നും കൃ​ത്യ​മാ​യ സ​മ​യം നി​ശ്ച​യി​ക്കു​ക. ഇ​ത് സ്ഥി​ര​മാ​ക്കു​ക.
  • കോ​ർ​ട്ടി​സോ​ൾ ​അ​ള​വ് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കാം.
  • മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക. ധ്യാ​നം, പ്രാ​ർ​ഥ​ന, ശ്വ​സ​ന വ്യാ​യാ​മം തു​ട​ങ്ങി​യ പ​രി​ശീ​ലി​ക്കാം.

കി​ട​ക്കു​ന്ന​തി​നു തൊ​ട്ടു മു​മ്പാ​യി വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തി​രി​ക്കാം. ക​ഫീ​ൻ അ​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ക.�