ക​ണ്ണൂ​ർ: പേ​വി​ഷ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​ഗ്ര​ത വേ​ണ​മെ​ന്നും പേ​വി​ഷ ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും ഡി.​എം.​ഒ ഡോ. ​പി​യൂ​ഷ് എം. ​ന​മ്പൂ​തി​രി (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

ഇ​വ ശ്ര​ദ്ധി​ക്കാം

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യോ തെ​രു​വു​നാ​യ്ക്ക​ളു​ടെ​യോ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റാ​ൽ ആ ​ഭാ​ഗം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് 15 മി​നി​റ്റ് പൈ​പ്പ് തു​റ​ന്നു​വെ​ച്ച് വെ​ള്ള​ത്തി​ൽ ക​ഴു​കാ​ൻ ശ്ര​ദ്ധി​ക്ക​ണം. മു​റി​വു​ള്ള ഭാ​ഗം ന​ന്നാ​യി ക​ഴു​കി​യ​തി​നു ശേ​ഷം, പേ​വി​ഷ ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും അ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യോ മ​റ്റോ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റാ​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. മ​റ്റ് അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്ക​രു​ത്. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​വും വാ​ക്സി​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​യും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കും.

പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ൻ വ​ള​രെ​യേ​റെ സു​ര​ക്ഷി​ത​വും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തു​മാ​ണ്. ചെ​റി​യ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ മ​റ്റോ മാ​ന്തു​ക​യോ ക​ടി​ക്കു​ക​യോ ചെ​യ്താ​ൽ അ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യാ​ൻ പ​റ​യ​ണം. കു​ട്ടി​ക​ൾ മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ശീ​ലം പ​ര​മാ​വ​ധി കു​റ​ക്ക​ണം.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ ഉ​ട​മ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മ​ര​ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വെ​ബ്സൈ​റ്റ് പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​മ​ര​ണം നാ​ലി​ര​ട്ടി​യാ​യി. എ​ലി​പ്പ​നി മ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടി. 80 എ​ലി​പ്പ​നി മ​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ

മുഹ്സിനയുടെ ഹൃദയത്തിന് വലതുതാളം

പാ​ല​ക്കാ​ട്: നാ​മോ​രോ​രു​ത്ത​രു​ടെ​യും ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് അ​ൽ​പം മാ​റി ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ. എ​ന്നാ​ൽ, സൗ​ദി​യി​ലെ ദ​മ്മാം അ​ൽ​ഖൊ​സാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പി​ക എ​റ​ണാ​കു​ള​ത്തു​കാ​രി മു​ഹ്സി​ന ക​രീ​മി​ന്റെ ഹൃ​ദ​യ​ത്തി​ന് വ​ല​തു​താ​ള​മാ​ണ്. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഡെ​ക്‌​സ്‌​ട്രോ​കാ​ർ​ഡി​യ എ​ന്നു പ​റ​യു​ന്ന അ​പൂ​ർ​വാ​വ​സ്ഥ. എ​റ​ണാ​കു​ളം ഏ​ലൂ​ർ

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ ചു​റ്റു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി അ​വ​രാ​ൽ ക​ഴി​യും​വി​ധം സാ​ന്ത്വ​ന പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​ന