പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

February 4, 2025 0 By KeralaHealthNews

ന്യൂഡൽഹി: കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ പ്രധാനമാണ് ശ്വാസകോശത്തെ ബാധിക്കുന്നത്. പുകവലിയും വായു മലിനീകരണവുമാണ് ശ്വാസകോശ അർബുദത്തിന് പ്രധാനമായും കാരണമാകുന്നത്. പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുകയാണെന്ന് പുതിയ പഠനം.

ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022ലെ ഡാറ്റ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐ.എ.ആർ.സി.), ലോകാരോഗ്യ സംഘടന എന്നിവിടങ്ങളിലെ ഗവേഷകർ പരിശോധിക്കുകയായിരുന്നു.

53 മുതൽ 70 ശതമാനം ശ്വാസകോശ കാൻസറും ഒരിക്കലും പുകവലിക്കാത്തവരിലാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പഠനം പറയുന്നത്. ലോക കാൻസർ ദിനമായ ഇന്ന് ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

2019 ലെ കണക്കനുസരിച്ച്, ലോകത്തിലെ മിക്കവാറും എല്ലാവരും ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ട്.