എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത്​ 12.66 കോടി

എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത്​ 12.66 കോടി

February 1, 2025 0 By KeralaHealthNews

കൊ​ച്ചി: എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട​ത്​ 12.66 കോ​ടി രൂ​പ. 2024 ഡി​സം​ബ​ർ വ​രെ​യു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക​യാ​ണി​ത്. എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​മാ​സം 1000 രൂ​പ​യാ​ണ് സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് ക​ണ​ക്കു​ക​ളു​ള്ള​ത്.

എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി ഒ​മ്പ​തു​വ​ർ​ഷ​ത്തി​നി​ടെ 80.48 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളാ​യ ഐ.​സി.​ടി.​സി- ജ്യോ​തി​സ് വ​ഴി പ​രി​ശോ​ധി​ച്ച്​ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തി​ൽ 22,807 പു​രു​ഷ​ന്മാ​രും 14,178 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഉ​ഷ​സ്സ് എ​ന്ന 15 എ​ച്ച്.​ഐ.​വി ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​തു​വ​ഴി 17,020 പേ​ർ ചി​കി​ത്സ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

സൊ​സൈ​റ്റി സ്ഥാ​പി​ത​മാ​യ 1999 മു​ത​ൽ ഇ​തു​വ​രെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യേ​റ്റ് 5905 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 4198 പേ​ർ പു​രു​ഷ​ന്മാ​രും 1707 പേ​ർ സ്ത്രീ​ക​ളു​മാ​ണ്.എ​ച്ച്.​ഐ.​വി ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​വേ​ണ്ടി മാ​ത്രം 2016 മു​ത​ൽ ഇ​തു​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി വ​ഴി 13.9 കോ​ടി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.