ന​മ്മു​ടെ ട​വ​ലു​ക​ൾ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം ധാ​രാ​ളം സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും ഒ​പ്പി​യെ​ടു​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ട​വ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ അ​തി​പ്ര​ധാ​ന​മാ​ണ്

വ​ലി​യ നൂ​ലു​ക​ൾ പൊ​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ട​വ​ലു​ക​ളി​ലെ വൃ​ത്തി​കേ​ടു​ക​ൾ അ​ധി​ക​മൊ​ന്നും പു​റ​ത്തു​കാ​ണാ​റി​ല്ല. അ​തി​നാ​ൽ, ല​ക്ഷ​ക്ക​ണ​ക്കി​ന് സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ വി​ള​നി​ല​മാ​ണ​വ. മ​നു​ഷ്യ​ന്റെ തൊ​ലി​യി​ൽ കാ​ണ​​പ്പെ​ടു​ന്ന ബാ​ക്ടീ​രി​യ കാ​ര​ണം ട​വ​ലു​ക​ൾ എ​ളു​പ്പ​ത്തി​ൽ അ​ഴു​ക്കു​പി​ടി​ക്കാ​നും രോ​ഗ​വാ​ഹ​ക​രാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

കു​ളി​ച്ചു​ക​ഴി​ഞ്ഞാ​ലും ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ പ​ല​ത​രം സൂ​ക്ഷ്മ​ജീ​വി​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കാ​റു​ണ്ട്. ഇ​വ​യാ​ണ് ട​വ​ലി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ, വാ​യു​വി​ൽ​നി​ന്ന് ചി​ല ഫം​ഗ​സു​ക​ളും ബാ​ക്ടീ​രി​യ​ക​ളും പ​റ്റി​പ്പി​ടി​ക്കു​ന്നു. ജ​ല​ത്തി​ൽ​നി​ന്നും ചി​ല ബാ​ക്ടീ​രി​യ​ക​ൾ ക​യ​റി​പ്പി​ടി​ക്കു​ന്നു​ണ്ട്.

ജ​പ്പാ​നി​ലെ ചി​ല വീ​ടു​ക​ളി​ൽ, കു​ളി​ക്കാ​നെ​ടു​ത്ത വെ​ള്ളം പി​റ്റേ​ന്ന് അ​ല​ക്കാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​ഭാ​വ​മു​ണ്ട്. ജ​പ്പാ​നി​ലെ തോ​കു​ഷി​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഒ​രു പ​ഠ​ന​ത്തി​ൽ, ഇ​ത്ത​രം വെ​ള്ള​ത്തി​ൽ​നി​ന്ന് ധാ​രാ​ളം അ​ണു​ക്ക​ൾ വ​സ്ത്ര​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. ഇ​ങ്ങ​നെ പ​റ്റി​ക്കൂ​ടു​ന്ന അ​ണു​ക്ക​ൾ കാ​ര​ണം അ​ൽ​പ​നാ​ൾ ക​ഴി​യു​മ്പോ​ൾ, കോ​ട്ട​ണി​ൽ ഒ​രു​ത​രം പാ​ട രൂ​പ​പ്പെ​ടു​ക​യും ഇ​തു​വ​ഴി തു​ണി​യു​ടെ നി​റ​വും രൂ​പ​വും മ​ങ്ങു​ക​യും ചെ​യ്യു​ന്നു. അ​ല​ക്കു​ന്ന രീ​തി​യും എ​ണ്ണ​വും അ​നു​സ​രി​ച്ച് ഇ​തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​കു​മെ​ന്നു മാ​ത്രം.

പേ​ടി​ക്ക​ണോ ട​വ​ൽ ബാ​ക്ടീ​രി​യ​ക​​ളെ?

സം​ഗ​തി നി​സ്സാ​ര​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും, മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ​നി​ന്ന് ട​വ​ലി​ൽ പ​റ്റി​ക്കൂ​ടു​ന്ന ചി​ല ബാ​ക്ടീ​രി​യ​ക​ൾ പ്ര​ശ്നം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ആ​യി​ര​ത്തോ​ളം ത​രം ബാ​ക്ടീ​രി​യ​ക​ൾ ന​മ്മു​ടെ തൊ​ലി​യി​ലു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്; ഒ​പ്പം ഫം​ഗ​സും വൈ​റ​സും.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ന​മു​ക്ക് ഗു​ണ​മേ​കു​ന്ന​താ​ണ്. അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ​ക​ളി​ൽ​നി​ന്ന് ന​മ്മെ സം​ര​ക്ഷി​ക്കു​ന്ന​ത് ഇ​വ​യാ​ണ​ത്രെ. എ​ന്നാ​ൽ, അ​നു​യോ​ജ്യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ട്ടാ​ൽ മാ​ത്രം അ​പ​ക​ട​കാ​രി​യാ​കു​ന്ന ചി​ല അ​ണു​ക്ക​ൾ അ​ണു​ബാ​ധ​യു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കാ​ണ് റി​സ്ക്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, ന​ന്നാ​യി അ​ല​ക്കാ​തെ ഏ​റെ ദി​വ​സ​ങ്ങ​ൾ ട​വ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ പ്ര​ശ്ന​മാ​ണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാ​ളി​കാ​വി​ൽ പ​നി​യും വ​യ​റി​ള​ക്ക​വും പ​ട​രു​ന്നു

കാ​ളി​കാ​വ്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​നി​യും ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും പ​ട​ർ​ന്ന​തോ​ടെ തി​ര​ക്കൊ​ഴി​യാ​തെ ആ​ശു​പ​ത്രി​ക​ൾ. കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യ​ത്. കാ​ളി​കാ​വ് സി.​എ​ച്ച്.​സി​യി​ലെ ഐ.​പി വാ​ർ​ഡു​ക​ളും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും നി​റ​ഞ്ഞു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ മു​ന്നൊ​രു​ക്ക​വു​മു​ണ്ടെ​ന്നും

കുഴഞ്ഞ് വീണുള്ള മരണത്തിൽ 20-30 ശതമാനം വർധന; കോവിഡിന് ശേഷം​ ഹൃദ്രോഗ സാധ്യത കൂടി- ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ

ആലപ്പുഴ: കോവിഡിനു ശേഷം ഹൃദ്രോഗ സാധ്യത കൂടിയതായി ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ദേശീയ പ്രസിഡന്റ്​ ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ. എസ്‌.സി.ഡിയിലും (സഡൻ കാർഡിയാക് ഡെത്ത്) ക്രമാതീതമായ വർധനവുണ്ട്. ഈ ഭീഷണിയെ നേരിടാൻ സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലിടങ്ങളും

ആത്മഹത്യാ പ്രവണത ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. അറിയാം, ഇതിനുള്ള പരിഹാരങ്ങൾ

ആത്മഹത്യാ പ്രവണത ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. അറിയാം, ഇതിനുള്ള പരിഹാരങ്ങൾ

ഗുരുതര ആഗോള ആരോഗ്യ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 7,03,000 പേർ ആത്മഹത്യ ചെയ്യുന്നു. അതായത്, ഓരോ 40 സെക്കൻഡിലും ഒരു മരണം. 15-29 വയസ്സുള്ളവരിൽ മരണത്തിന്‍റെ നാലാമത്തെ പ്രധാന കാരണമാണിത്. ആത്മഹത്യയുടെ കാരണങ്ങൾ സങ്കീർണവും ബഹുമുഖവുമാണ്.