തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറിയെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി കേന്ദ്രം ഉയര്‍ത്തി. രാജ്യത്തെ പത്ത് ആശുപത്രികളില്‍ ഒന്നായ അപൂര്‍വ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യില്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുകയും സിഡിസിയില്‍ ജനറ്റിക്‌സ് ലാബ് സജ്ജമാക്കുകയും ചെയ്തു.

പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. പ്രസവം കഴിഞ്ഞ് സൗജന്യമായി അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി വിജയകരമായി നടക്കുന്നു. വന്ധ്യതാ ചികിത്സക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളിലൊരുക്കി വരുന്നത്. പ്രതിഭാധനരായ ജീവനക്കാരുമുണ്ട്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോള്‍ അതിനുതകുന്ന ചികിത്സ ആ ആശുപത്രിയില്‍ തന്നെ ലഭിക്കണം.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വര്‍ഷം പഴക്കമുള്ള ഈ ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിർമാണ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയില്‍ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ലക്ഷ്യ ലേബര്‍ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ലേബര്‍ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങള്‍ മാത്രം നടത്താന്‍ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ന്യൂ ബോണ്‍ റീസസ്സീറ്റേഷന്‍, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തില്‍ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിങ് റൂം, കൗണ്‍സിലിങ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി രാജു എം.എല്‍.എ. മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൗണ്‍സിലര്‍മാരായ കൃഷ്ണകുമാര്‍ എസ്., ജി. മാധവദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. സ്വപ്നകുമാരി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ…

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ...

ശ​രീ​രം ‘ഡീ​ടോ​ക്സി​ഫൈ’ ചെ​യ്യാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​​മെ​ന്ന് നാം ​കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​തേ വെ​ള്ളം കു​ടി ഒ​രാ​ളെ മ​ര​ണ​ത്തി​ന്റെ വ​ക്കി​ലെ​ത്തി​ച്ചാ​​ലോ. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ആ​ധാ​ര​മാ​യ വെ​ള്ളം കു​ടി അ​പ​ക​ടം സൃ​ഷ്ടി​ച്ച ക​ഥ, ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡോ. ​സു​ധീ​ർ കു​മാ​റാ​ണ് ‘എ​ക്സി’​ൽ വി​വ​രി​ച്ച​ത്. ശ​രീ​രാ​രോ​ഗ്യ​വും

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ്-​എ,

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

 ക​ണ്ണൂ​ർ: ജ​ന്മ​നാ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ഹൃ​ദ്യം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 402 കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും 158 കു​ട്ടി​ക​ള്‍ക്ക് സ്ട്ര​ക്ച്ച​റ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​നും പൂ​ര്‍ത്തി​യാ​ക്കി. 1,152 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​വ​യി​ല്‍ അ​ടി​യ​ന്ത​ര