ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

January 17, 2025 0 By KeralaHealthNews

മലപ്പുറം: ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ. ജില്ലയിലെ തിരക്കേറിയ താലൂക്ക് ആശുപത്രികളിൽ ഒന്നായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ജനുവരി എട്ടിനാണ് ഒരു വനിത ഡോക്ടർക്ക് നേരെയാണ് കൈയേറ്റം ചെയ്യാൻ ആഹ്വാനം നൽകിയ സംഭവം നടന്നത്. .

ഡ്യൂട്ടി തടസപ്പെടുത്തലിനുമെതിരെ അവർ നൽകിയ പരാതി പിൻവലിക്കാൻ വലിയ സമ്മർദദ്ദമാണ് ഉണ്ടായിരുന്നത്. ഇതിന് തയ്യാറാവാത്തതിൽ പ്രകോപിതരായ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പ്രതികാര ബുദ്ധിയോടെ പ്രതിഷേധ പരിപാടികൾ ആശുപത്രിക്ക് മുന്നിൽ നടത്തി. ജനുവരി 16 ന് നടന്ന ഉപവാസ സമരത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത നേതാക്കൾ പറഞ്ഞത് ആശുപത്രി ഗേറ്റിന്റെ വെളിയിൽ ഇറങ്ങിയാൽ ഡോക്ടർമാരെ കൈകാര്യം ചെയ്യുമെന്നും അതിനായി ജയിലിൽ പോകാനും മടിക്കില്ല എന്നാണ്.

ജീവഭയം കൂടാതെ ജോലി ചെയ്യാൻ മാത്രമല്ല സുരക്ഷിതമായി ജീവിക്കാൻ കൂടി സാധ്യമല്ലാത്ത വിധം കൊലവിളി നടത്തിക്കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആശുപത്രി സംരക്ഷണ നിയമം നോക്കുകുത്തിയാവാൻ അനുവദിക്കരുതെന്നും കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെടുന്നു.