കാ​സ​ർ​കോ​ട്: ജി​ല്ല പൂ​ർ​ണ​മാ​യും ക്ഷ​യ​രോ​ഗ​മു​ക്ത​മാ​യി​ല്ല. 752 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. അ​തി​ൽ 497 പു​രു​ഷ​ന്മാ​രും 255 സ്ത്രീ​ക​ളു​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രും പു​ക​വ​ലി​ക്കു​ന്ന​തും പു​രു​ഷ​ന്മാ​രാ​യ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ൽ വ്യ​ക്ത​മാ​ക്കി. രോ​ഗം ആ​ർ​ക്കും ഏ​തു​സ​മ​യ​ത്തും വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ശ​രി​യാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും നേ​ടി​യാ​ൽ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. ജി​ല്ല ടി.​ബി. സെ​ന്റ​റി​ന്റെ​യും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് ആ​രോ​ഗ്യ​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​ർ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

പ​ല്ല്, മു​ടി ഒ​ഴി​കെ ശ​രീ​ര​ത്തി​ന്റെ ഏ​ത് അ​വ​യ​വ​ത്തെ​യും ക്ഷ​യ​രോ​ഗം ബാ​ധി​ക്കാം. പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത് ശ്വാ​സ​കോ​ശ​ത്തെ​യാ​ണ്. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കാം. ക​ഫ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും ക്ഷ​യ​രോ​ഗ നി​ർ​ണ​യം ന​ട​ത്താം. ഇ​തു​കൂ​ടാ​തെ സി​ബി​നാ​റ്റ് എ​ന്ന നൂ​ത​ന ജ​നി​ത​ക സാ​ങ്കേ​തി​ക​വി​ദ്യ​യും രോ​ഗം നി​ർ​ണ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ജി​ല്ല​യി​ൽ കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ല ആ​ശു​പ​ത്രി, മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പൂ​ട​ങ്ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ധു​നി​ക പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.

പ്ര​മേ​ഹ രോ​ഗി​ക​ൾ, ശ്വാ​സ​കോ​ശ രോ​ഗി​ക​ൾ, എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ, കോ​വി​ഡ് ബാ​ധി​ത​ർ, അ​വ​യ​വ​മാ​റ്റ ശാ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ർ, മ​ദ്യ​പാ​നം, പു​ക​വ​ലി മ​റ്റു ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ ക്ഷ​യ​രോ​ഗം എ​ളു​പ്പം പി​ടി​പെ​ടാം. ഇ​ത്ത​രം വ്യ​ക്തി​ക​ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ക്ഷ​യ​രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​റ​ഞ്ഞു. 2019നെ ​അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 20 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യും ജി​ല്ല ടി.​ബി. ഓ​ഫി​സ​ർ ഡോ. ​ആ​ര​തി ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സ​ച്ചി​ൻ ഷെ​ൽ​വ്, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ടി.​എ​ൻ. അ​നൂ​പ് കു​മാ​ർ, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​നാ​രാ​യ​ണ പ്ര​ദീ​പ്, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ എം. ​മ​ധു​സൂ​ദ​ന​ൻ, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്... ?

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള

കാ​ലാ​വ​സ്ഥ; ടോ​ൺ​സി​ലൈ​റ്റി​സ് രോ​​ഗം വ​ർ​ധി​ക്കു​ന്നു

കാ​ലാ​വ​സ്ഥ; ടോ​ൺ​സി​ലൈ​റ്റി​സ് രോ​​ഗം വ​ർ​ധി​ക്കു​ന്നു

ബം​​ഗ​ളൂ​രു: കാ​ലാ​വ​സ്ഥ​മൂ​ലം ന​​ഗ​ര​ത്തി​ൽ പ​നി​യും ടോ​ൺ​സി​ലൈ​റ്റി​സും ശ്വാ​സ​കോ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​​ഗ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. കാ​ലാ​വ​സ്ഥ​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​​ഗ​ങ്ങ​ൾ പ​ട​രാ​ൻ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 മു​ത​ൽ 20

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം ഹെ​ൽ​ത്ത്​ ഫി​റ്റ്​​ന​സ്​ പാ​ഠ​ങ്ങ​ളും പ​ക​ർ​ന്ന്​ ഷിം​ന ജോ​സ​ഫ്​

ആ​തു​ര​സേ​വ​ന​ത്തോ​ടൊ​പ്പം ഹെ​ൽ​ത്ത്​ ഫി​റ്റ്​​ന​സ്​ പാ​ഠ​ങ്ങ​ളും പ​ക​ർ​ന്ന്​ ഷിം​ന ജോ​സ​ഫ്​

വ്യാ​യാ​മ പ​രി​ശീ​ല​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഷിം​ന ജോ​സ​ഫ്​ (മ​ധ്യ​ത്തി​ൽ) റി​യാ​ദ്​: രോ​ഗി​ക​ളെ പ​രി​ച​രി​ക്ക​ലാ​ണ്​ ഒ​രു ന​ഴ്​​സി​​ന്റെ ദൗ​ത്യം. എ​ന്നാ​ൽ രോ​ഗ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്നും ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും ആ​ളു​ക​ളെ ബോ​ധ​വ​ൽ​​ക​രി​ക്ക​ലും അ​വ​ർ​ക്ക്​ വ്യാ​യാ​മ​മു​റ​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ലും​കൂ​ടി ആ​തു​ര​സേ​വ​ന​ത്തി​​ന്റെ ഭാ​ഗ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ഷിം​ന ജോ​സ​ഫ്. റി​യാ​ദി​ലെ​ ഇ​മാം അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഫൈ​സ​ൽ​