തിരുവനന്തപുരം: പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്.

അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയാറായി എട്ട് പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലന്‍ അനുരാജ് (19 വയസ്), ബാംഗ്ലൂര്‍ സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഫിസിയോതെറാപ്പി ഒന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു.

2025 ജനുവരി ഒന്നിന് ബാംഗ്ലൂരില്‍ വച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

അമല്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുത്തന്‍വേലിക്കര മാളവന സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

യാ​ത്ര​ക്കാ​രു​ടെ ഉ​ത്ക​ണ്ഠ: കാ​ര​ണ​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ

യാ​ത്ര​ക്കാ​രു​ടെ ഉ​ത്ക​ണ്ഠ: കാ​ര​ണ​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ

ആ​ധു​നി​ക ജീ​വി​ത​ത്തി​ന്‍റെ വേ​ഗ​ത​യും സ​ങ്കീ​ർ​ണ്ണ​ത​യും കൂ​ടു​ത​ൽ ആ​ളു​ക​ളെ യാ​ത്ര ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ജോ​ലി, വി​ദ്യാ​ഭ്യാ​സം, വി​നോ​ദം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ സു​ഖ​വാ​സ​സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് അ​ക​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു. എ​ന്നാ​ൽ, ഈ ​യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ഉ​ത്ക​ണ്ഠ പോ​ലെ​യു​ള്ള മാ​ന​സി​ക​പ്ര​യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് – ധനമന്ത്രി

കോവിഡ് കാലത്തെ ക്രമക്കേട്: ആരോപണത്തിൽ ധനകാര്യ വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണ് - ധനമന്ത്രി

തിരുവനന്തപുരം : കോവിഡ് കാലത്ത് ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ധനകാര്യ പരിശോധന വിഭാഗം അന്വേഷണം റിപ്പോർട്ട് തയാറാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പരിശോധന പൂർത്തിയാക്കി. പരിശോധന വിളയിൽ നൽകിയ 50 ഓളം അന്വേഷണക്കുറിപ്പുകൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ)

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് മന്ത്രി വീണ ജോര്‍ജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കാനായി. ഈ വര്‍ഷം 1 മുതല്‍ 19