ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 14 ജില്ലകളിലേയും വൊക്കേഷണൽ വിദ്യാലയങ്ങളിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേത്യത്വത്തിൽ റ്റുബാക്കോ ഫ്രീ ക്യാമ്പസ് പ്രഖ്യാപനം.  ആരോഗ്യ വകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ബോർഡുകൾ സ്ഥാപിക്കൽ അടക്കമുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് രണ്ടു ദിവസമായി നടന്നു വന്ന ഓറിയെന്റേഷൻ ക്യാമ്പുകളിൽ നിർവ്വഹിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ ഉദ്ഘാടനം മെയ് 27ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  നിർവ്വഹിച്ചിരുന്നു.

വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളുള്ള മുഴുവൻ യൂണിറ്റുകളിലും നാളെ, പ്രവേശനോത്സവ വേദിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കൈകൊണ്ട് ക്യാമ്പസ് പുകയില വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കും. സ്‌കൂൾ പരിസര നിരത്തുകളിൽ യെല്ലോ ലൈൻ ക്യാമ്പയിൻ, ഷോപ്പുകളിൽ സ്റ്റിക്കർ പതിപ്പിച്ചു കൊണ്ടുള്ള പ്രചരണം, ക്യാമ്പസ് വാഷ് ഏര്യകളിൽ മെസേജ് മിറർ സ്ഥാപിക്കൽ തുടങ്ങിയ അനുബന്ധ പ്രചരണ പ്രവർത്തനങ്ങൾ കഴിഞ്ഞ  നാലു വർഷമായി നടപ്പാക്കിയതിനു തുടർച്ചയാണ് ഇക്കുറി അദ്ധ്യയന വർഷാരംഭത്തിൽ പുകയില ഉപയോഗ വിമുക്ത ക്യാമ്പസ് ആയുള്ള പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളുടെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങളിതാ…

കുട്ടികളുടെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഭക്ഷണങ്ങളിതാ...

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഒരു സമൂഹത്തിന്‍റെ ഭാവി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ആരോഗ്യവും പഠനവും പരസ്പരം ആധിപത്യമുള്ള രണ്ടു ഘടകങ്ങളാണ്. കുട്ടികൾ സജീവവും ആരോഗ്യവാനും ആയിരിക്കുമ്പോൾ മാത്രമേ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയൂ. ശാരീരികവും മാനസികവുമായ വളർച്ചക്ക് ആഹാരക്രമത്തിന് പ്രാധാന്യം

നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

നോമ്പ്​കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

റമദാൻ നോമ്പ്​ അടുക്കുന്നതോടെ പ്രായമായവർക്കും രോഗികൾക്കും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ആശങ്ക​ സ്വാഭാവികമാണ്​. അടിസ്ഥാനപരമായി ആരോഗ്യ പരിചരണത്തിനും വിശ്വാസത്തിനും ഒരുപോലെ പരിഗണനയും പ്രാധാന്യവും നൽകിയാവണം ഈ ഗണത്തിൽപ്പെട്ടവർ നോമ്പനുഷ്​ഠിക്കേണ്ടത്​. ​ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന്​ മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്​ടറുമായി

മനസ്സിനെ മനസ്സിലാക്കാം

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’ അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം