പ്രതീകാത്മക ചിത്രം

പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുരുഷന്മാരുടെ ആയുസിൽ ശരാശരി 17 മിനിറ്റും സ്ത്രീകളുടേത് 22 മിനിറ്റുമാണ് ഒരു സിഗരറ്റ് കവരുന്നത്!

നേരത്തെ ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസിന്റെ 11 മിനിറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ വിശാലമായ പഠനത്തിലാണ് ഒരു സിഗരറ്റ് ശരാശരി 20 മിനിറ്റ് കൊല്ലുന്നുവെന്ന് കണ്ടെത്തിയത്. യു.കെയുടെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വകുപ്പാണ് പഠനത്തിന് നേതൃത്വം നൽകിയത്. പുകവലി ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പുതുവർഷത്തിൽ പുകവലി ഉപേക്ഷിക്കുന്നവർക്ക് ആ‍യുസിൽ എത്രദിവസം കൂട്ടാനാകുമെന്ന കണക്കും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസം 10 സിഗരറ്റ് വലിക്കുന്ന ഒരാൾ ജനുവരി ഒന്നിന് ഇത് നിർത്തിയാൽ എട്ടാം തീയതിയോടെ ഇയാൾക്ക് ആയുസിൽ ഒരു ദിവസം കൂടുതൽ കിട്ടുന്നു. ഫെബ്രവരി 20ഓടെ ഒരാഴ്ച കൂടുതൽ കിട്ടും. ആഗസ്റ്റ് അഞ്ചോടെ ഇത് ഒരു മാസമാകും. വർഷാവസാനത്തോടെ ജീവിതത്തിൽ പുതുതായി 50 ദിനങ്ങൾ അധികമായി കിട്ടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മധ്യവയസ്കർ മുതൽ മുകളിലേക്കുള്ളവരെയാണ് പുകവലി കൂടുതലായും ബാധിക്കുന്നത്. സ്ഥിരമായി പുകവലിക്കുന്ന അറുപതുകാരന്റെ ആരോഗ്യം പുകലിക്കാത്ത എഴുപതികാരന്റേതിനു തുല്യമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏതു പ്രായക്കാർക്കും പുകവലി നിർത്തുന്നതിലൂടെ ആരോഗ്യത്തിന് ഗുണകരമായ ഫലം ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നും അകാല വാർധക്യവും മരണവും ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1

ഒഡിഷയിൽ വനിത ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം ആർത്തവാവധി

ഭുവനേശ്വർ: വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും. വനിത ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന

ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയ ഏഴ് കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ

ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയതിന് നടപടികൾ നേരിട്ട ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ. രാജ്യത്തെ 35 മരുന്നുനിർമാണ കമ്പനികളാണ് ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. എല്ലാം ചേർന്ന് 1000 കോടിയോളം