ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്.

ഫുൾ ആക്ടീവാക്കും എനർജി

മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത് പാലിനൊപ്പം ചേരുമ്പോൾ പ്രോട്ടീനുകളാലും കാർബോഹൈഡ്രേറ്റുകളാലും സമ്പുഷ്ടമാകുന്നു. ഇത് ശരീരത്തിന്‍റെ എനർജി വർധിപ്പിക്കുന്നു. രാവിലെയാണ് കഴിക്കുന്നതെങ്കിൽ ശരീരത്തിൽ ഏറെ ഊർജം നിറയ്ക്കാൻ ഇതിനാകും.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ഈത്തപ്പഴത്തിൽ ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കുടലിന്‍റെ ആരോഗ്യം നിലനിർത്തുന്നു. മലവിസർജ്ജനം ആരോഗ്യകരമാക്കുന്നു. പാലിനൊപ്പം ചേർത്ത് ഈത്തപ്പഴം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു.

ഹീമോഗ്ലോബിന്‍റെ അളവ് ഉയർത്തുന്നു

തിളപ്പിച്ച പാലിൽ ഈത്തപ്പഴം ചേർത്ത് ഒഴിഞ്ഞ വയറിൽ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് ഉയർത്തും. അനീമിക് ആയവർക്കും രകതത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറവുള്ളവർക്കും ഇത് സഹായകമാകും.

അസ്ഥികൾ ബലമുള്ളതാക്കുന്നു

പാലും ഈത്തപ്പഴവും കാൽസ്യത്താൽ സമ്പന്നമാണ്. കാൽസ്യം എല്ലുകൾക്കും പല്ലുകൾക്കും അത്യാവശ്യമാണെന്ന് അറിയാമല്ലോ. അതിനാൽ, പാലും ഈത്തപ്പഴവും സ്ഥിരമാക്കുന്നത് അസ്ഥി സംബന്ധിയായ പ്രശ്നങ്ങൾ കുറക്കും.

രോഗപ്രതിരോധശേഷി

അയൺ, പൊട്ടാഷ്യം, വൈറ്റമിൻ ബി6 തുടങ്ങി വൈറ്റമിനുകളും മിനറലുകളുമാലും സമ്പുഷ്ടമാണ് ഈത്തപ്പഴം. ഇവയെല്ലാം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ്. ചൂടുപാലിലാകട്ടെ, നിങ്ങളുടെ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കുന്ന ഇമ്യൂണോഗ്ലോബുലിൻസ് ഉണ്ട്. രണ്ടും ചേർന്ന് ശക്തമായ രോഗപ്രതിരോധ ശേഷി സമ്മാനിക്കും.

നല്ല ഉറക്കം

ചൂടുള്ള പാൽ ശരീരത്തിന് വിശ്രമം നൽകുന്ന പ്രധാന പാനീയമാണ്. പാലിലെ ട്രിപ്റ്റോഫാനുകൾ ദീർഘമായ ഉറക്കത്തിനുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യവും

ഈത്തപ്പഴത്തിലെ പൊട്ടാഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയ ഫൈബറാകട്ടെ കൊളസ്ട്രോളും നിയന്ത്രിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പും പോഷകങ്ങളും പാൽ നൽകുന്നു.

തിളക്കമുള്ള ചർമ്മം

ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്കിൻ ഡാമേജുകളെ ചെറുക്കുന്നു. പാലിലെ ലാക്‌റ്റിക് ആസിഡ് ചർമ്മത്തെ ഉള്ളിൽ നിന്ന് നന്നാക്കാനും ജലാംശം നൽകാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ​രീ​ക്ഷ​ണം വി​ജ​യം; അ​പ​സ്മാ​രം പ്ര​തി​രോ​ധി​ക്കാ​ൻ ത​ല​യി​ൽ ചി​പ്പ്

ത​ല​യോ​ട്ടി​യി​ൽ ചി​​പ്പ് വെ​​ച്ചു​​പി​​ടി​​പ്പി​ച്ച് അ​​പ​​സ്മാ​​രം നി​​യ​​ന്ത്രി​​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ക്ടോ​ബ​റി​ൽ ല​ണ്ട​നി​ലെ ഓ​​റ​​ൻ നോ​​ൾ​​സ​​ൻ എ​ന്ന 13കാ​ര​ന്റെ ത​ല​യോ​ട്ടി​യി​ലാ​ണ് ചി​പ്പ് ഘ​ടി​പ്പി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ചി​പ്പ് വെ​ച്ച​തോ​ടെ, പ​ക​ൽ സ​മ​യ​ത്തെ അ​പ​സ്മാ​ര പ്ര​ശ്ന​ങ്ങ​ൾ 80 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. ചി​​കി​​ത്സി​​ച്ചു​​ഭേ​​ദ​​മാ​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

ചിത്രം- അജീബ് കൊമാച്ചി /2005 നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച

ആലപ്പുഴയില്‍ ഒരാൾക്ക്​ എംപോക്‌സ് രോഗലക്ഷണം

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ​ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍