പ​ള്ളു​രു​ത്തി: വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ കാ​യ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. തീ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ ഒ​രാ​ഴ്ച​യാ​യി വേ​ലി​യേ​റ്റ വേ​ള​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യാ​ണ്. പാ​ച​ക​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ മു​ട​ങ്ങു​ക​യാ​ണ്. കു​ട്ടി​ക​ളെ സ്​​കൂ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യു​മു​ണ്ട്. ത്വ​ഗ്​ രോ​ഗ​വും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ തു​ട​ങ്ങു​ന്ന വേ​ലി​യേ​റ്റം ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ് കു​റ​യു​ന്ന​ത്. ഭൂ​മി നി​ര​പ്പി​ൽ നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്കും റോ​ഡി​ലേ​ക്കും കാ​യ​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്.

ഇ​ട​ക്കൊ​ച്ചി, പ​ള്ളു​രു​ത്തി, പെ​രു​മ്പ​ട​പ്പ്, കു​മ്പ​ള​ങ്ങി, കോ​ണം, കു​തി​ര​ക്കൂ​ർ ക​രി, കോ​വ​ളം, മു​ണ്ടം​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ വേ​ലി​യേ​റ്റം. എ​ക്ക​ല​ടി​ഞ്ഞ് വേ​മ്പ​നാ​ട് കാ​യ​ലി​ന് ആ​ഴം കു​റ​ഞ്ഞ​താ​ണ് വേ​ലി​യേ​റ്റം ഇ​ത്ര​യും രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. പെ​രു​മ്പ​ട​പ്പ് കാ​യ​ലി​നു ന​ടു​വി​ൽ 26 ഏ​ക്ക​റി​ൽ സ​ർ​ക്കാ​ർ ഫി​ഷ് ഫാം ​നി​ർ​മി​ച്ച​തും വേ​ലി​യേ​റ്റം രൂ​ക്ഷ​മാ​കു​ന്ന​തി​ന് വ​ള​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് ഫി​ഷ് ഫാം ​കെ​ട്ടി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഫാം ​കെ​ട്ടി​യ​തോ​ടെ മേ​ഖ​ല​യി​ൽ നീ​രൊ​ഴു​ക്കി​ല്ലാ​തെ എക്ക​ല​ടി​ഞ്ഞ് വെ​ള്ളം കെ​ട്ടി​ക്കിടക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഡ്ര​ഡ്​​ജി​ങ് ന​ട​ത്തി കാ​യ​ലി​ന്‍റെ ആ​ഴം കു​ട്ടാ​തെ വേ​ലി​യേ​റ്റം ത​ട​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണമെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

അ​ത്താ​ഴ​ശേ​ഷം 30 മി​നി​റ്റ് ന​ട​ക്കൂ..

രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഇ​ത്ത​രി​നേ​രം ന​ട​ക്കു​ക പ​ല​രു​ടെ​യും ശീ​ല​മാ​ണ്. ത​ല​മു​റ​യാ​യി ഈ ​ന​ട​ത്തം ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. ആ​യു​ർ​വേ​ദ ത​ത്ത്വ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ഈ ​പാ​ര​മ്പ​ര്യ ന​ട​ത്ത​ത്തി​ന്റെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ ആ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ഡി​ന്ന​റി​നു​ശേ​ഷം 30 മി​നി​റ്റ് ഈ ​ഉ​ലാ​ത്ത​ൽ ചു​മ്മ അ​ല്ല എ​ന്നാ​ണ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് മന്ത്രി വീണ ജോര്‍ജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കാനായി. ഈ വര്‍ഷം 1 മുതല്‍ 19

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഏകാന്തത കൂടുതല്‍!

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഏകാന്തത കൂടുതല്‍!

ഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് മനുഷ്യന്റെ ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല, പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ​ഗവേഷകർ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഏകാന്തത കൂടുതല്‍ ബാധിക്കുന്നത്. 17