ബം​ഗ​ളൂ​രു: പൊ​തു​വേ പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​യ സ്ട്രോ​ക്ക് ഇ​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ഭ​യാ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്.​സി.​എ.​എ​ച്ച് റി​ക്ക​വ​റി ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റാ​യ ഡോ. ​ധീ​ര​ജ് അ​ഡി​ഗ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദൊം​ലൂ​രി​ലെ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ശം ജീ​വി​ത​ശൈ​ലി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ, വി​ട്ടു​മാ​റാ​ത്ത സ​മ്മ​ർ​ദം, പാ​രി​സ്ഥി​തി​ക സ്വാ​ധീ​നം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ൽ, കൗ​മാ​ര​പ്രാ​യ​ത്തി​ൽ ത​ന്നെ​യു​ള്ള വ്യ​ക്തി​ക​ളി​ൽ സ്ട്രോ​ക്ക് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ലും പു​ന​ര​ധി​വാ​സ​വും മൂ​ലം രോ​ഗി​യെ വീ​ണ്ടെ​ടു​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്‌​ട്രോ​ക്ക് രോ​ഗി​ക​ൾ​ക്ക് വീ​ണ്ടെ​ടു​ക്ക​ലി​ന്റെ ഘ​ട്ടം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. സ്ട്രോ​ക്ക് ബാ​ധി​ച്ച 19 വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ൽ 50 ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആശങ്കയായി ചൈനയിലെ കുട്ടികളിലെ ശ്വാസകോശ രോഗബാധ; ആശുപത്രികളിൽ വൻ തിരക്ക്

ആശങ്കയായി ചൈനയിലെ കുട്ടികളിലെ ശ്വാസകോശ രോഗബാധ; ആശുപത്രികളിൽ വൻ തിരക്ക്

ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് ചൈന കടക്കുന്നതിനിടെയാണ് ആശങ്കയായി കുട്ടികളിലെ രോഗബാധ. ചൈനയിൽ ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

കോഴിക്കോട്: ചികിത്സയും രോഗനിർണയവും ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മാർഗങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വികസിപ്പിച്ചെടുത്തതായി ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ സജി എസ്. മാത്യു അറിയിച്ചു. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചാണ് ഡോ. ബിജോയ്‌ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതികവിദ്യ വികസിപ്പിച്ചത്. രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ രോഗനിർണയത്തിന്

വൈ​ദ്യ​പ​രി​ച​ര​ണം ഇ​നി എ​ളു​പ്പം; ഡോ.​ റോ​ബോ​ട്ടു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: ആ​രോ​ഗ്യ​രം​ഗ​ത്ത് വൈ​ദ്യ​പ​രി​ച​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യ `ഡോ.​ റോ​ബോ​ട്ടു’​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ മാ​സെ​ൻ ബി​ൻ റാ​ഷി​ദ് അ​ൽ ബാ​ദി. രോ​ഗി​യു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​നൂ​ത​ന റോ​ബോ​ട്ട് മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ