പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി മ​ര​ണം കൂ​ടു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 204 പേ​രാ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ മൂ​ന്ന് വ​രെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. 164 മ​ര​ണം എ​ലി​പ്പ​നി മൂ​ല​മാ​ണോ എ​ന്ന സം​ശ​യ​വു​മു​ണ്ട്. 3244 പേ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​രു​മ്പോ​ഴും മ​ര​ണ​സം​ഖ്യ കൂ​ടു​ക​യാ​ണ്. ഡി​സം​ബ​റി​ൽ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 26 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം 14 പേ​ർ​ക്ക് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണ​വു​മു​ണ്ടാ​യി. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ നാ​ലു​പേ​ർ മ​രി​ച്ചു.

എ​ലി, പ​ട്ടി, പൂ​ച്ച, ക​ന്നു​കാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്ര​വും വി​സ​ര്‍ജ്യ​ങ്ങ​ളും വ​ഴി പ​ക​രു​ന്ന രോ​ഗ​മാ​ണ് എ​ലി​പ്പ​നി. ഇ​വ​യു​ടെ മൂ​ത്ര​വും വി​സ​ര്‍ജ്യ​വും വ​ഴി മ​ണ്ണി​ലും വെ​ള്ള​ത്തി​ലു​മെ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മു​റി​വ് വ​ഴി ശ​രീ​ര​ത്തി​ലെ​ത്തി​യാ​ണ് രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്. വ​യ​ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍, തോ​ട്, ക​നാ​ല്‍, കു​ള​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ രോ​ഗം കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്നു. ക്ഷീ​ണ​ത്തോ​ടെ​യു​ള്ള പ​നി​യും ത​ല​വേ​ദ​ന​യും പേ​ശി​വേ​ദ​ന​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ക​ണ്ണി​ല്‍ ചു​വ​പ്പ്, മൂ​ത്ര​ക്കു​റ​വ്, മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടേ​ക്കാം. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ ചി​കി​ത്സ തേ​ട​ണം. കൃ​ത്യ​മാ​യി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കാം.

എ​ലി​പ്പ​നി​ക്ക് പു​റ​മേ ഇ​ക്കാ​ല​യ​ള​വി​ൽ 19,786 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. 79 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 56 പേ​രു​ടെ മ​ര​ണം രോ​ഗ​ബാ​ധ മൂ​ല​മാ​ണോ എ​ന്ന സം​ശ​യ​മു​ണ്ട്. 69 പേ​ർ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ചും 58 പേ​ർ എ​ച്ച്1​എ​ൻ1 ബാ​ധി​ച്ചും മ​രി​ച്ചു. റാ​ബി​സ് ബാ​ധി​ച്ച 22 പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. 820 പേ​ർ​ക്കാ​ണ് ചെ​ള്ളു​പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 18 പേ​ർ മ​രി​ച്ചു. ചി​ക്ക​ൻ പോ​ക്സ് മൂ​ലം 16 പേ​രും വൈ​റ​ൽ പ​നി മൂ​ലം 15 പേ​രും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് 13 പേ​രും മ​രി​ച്ചു. വെ​സ്റ്റ് നൈ​ൽ ബാ​ധി​ച്ച് ഏ​ഴ് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​പ്പോ​ൾ ആ​റു​പേ​രാ​ണ് മ​ലേ​റി​യ മൂ​ലം മ​രി​ച്ച​ത്. ചി​കു​ൻ ഗു​നി​യ മൂ​ലം ര​ണ്ട്, നി​പ-​ര​ണ്ട്, കോ​ള​റ-​ഒ​ന്ന്, ഷി​ഗ​ല്ല-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യും മ​ര​ണ​മു​ണ്ടാ​യി. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ

പകർച്ചവ്യാധികൾ പടർന്ന്​ പിടിക്കുന്നു

അ​ടി​മാ​ലി: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ക​ർ​ച്ചവ്യാ​ധി​ക​ൾ പ​ട​ർ​ന്ന് പി​ടി​ക്കു​ന്നു. മ​ലേ​റി​യ, ഡ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യും പ​ക​ർ​ച്ച പ​നി​യു​മാ​ണ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ 41 ഡെ​ങ്കി​പ്പ​നി​യും ഏ​ഴ്​ മ​ലേ​റി​യ​യും 10 എ​ലി​പ്പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ ദി​വ​സ​വും 200നും 300​നും

Know the early warning signs and symptoms of  breast cancer

Breast cancer is the most common disease in women. It is common in women of all ages. Hence the need for timely screening to manage breast cancer is very important