കൊ​ച്ചി: ഷ​വ​ർ​മ അ​ട​ക്കം ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ളി​ൽ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഭ​ക്ഷ​ണ​വ​സ്തു ത​യാ​റാ​ക്കി​യ​തി​ന്റെ സ​മ​യ​മ​ട​ക്ക​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

2022 മേ​യ് ഒ​ന്നി​ന് കാ​സ​ർ​കോ​ട്ട്​ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ മ​രി​ച്ച സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശം. മ​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​ത്​ ബ​ന്ധ​പ്പെ​ട്ട​വ​ർ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മാ​താ​വി​ന്‍റെ ഹ​ര​ജി. തു​ട​ർ​ന്നാ​ണ് തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് കോ​ട​തി നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നാ​യി ഹ​ര​ജി ന​ൽ​കി​യ​തി​നെ അ​ഭി​ന​ന്ദി​ച്ച കോ​ട​തി, 25,000 രൂ​പ ഹ​ര​ജി​ക്കാ​രി​ക്ക് കോ​ട​തി ചെ​ല​വാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ഹ​ര​ജി​ക്കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടു​മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്

കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് 86 പേ​ർ​ക്ക് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

മാനസിക സംഘർഷങ്ങളും ദൗർബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വർധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തൽ. മാനസിക പ്രശ്നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ

എച്ച്​1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ച്ച്​1 എ​ൻ1 പ​നി പ​ട​രു​ന്നു. 11 ദി​വ​സ​ത്തി​ന​കം എ​ട്ടു​പേ​ർ​ക്കാ​ണ്​​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സാ​ധാ​ര​ണ​പ​നി​യു​ടെ ല​ക്ഷ​ണങ്ങ​ളാ​ണെ​ങ്കി​ലും വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത​വേ​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ 147 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥീ​ക​രി​ച്ച​ത്. ഒ​രു​മ​ര​ണ​വും റി​പ്പോ​ർ​ട്ട്​​ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.