തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2996 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ ഇ​തു​​വ​രെ വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 438 ആ​ണ്. ഡെ​ങ്കി​യും കോ​ള​റ​യും ഷി​ഗ​ല്ല​യും ചി​ക്ക​ൻ പോ​ക്സു​മ​ട​ക്കം മ​ര​ണ​കാ​ര​ണ​മാ​കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ ഇ​ട​വി​ട്ടു​ള്ള മ​ഴ പ​തി​വാ​യ​തോ​ടെ എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ പ്ര​ള​യ​കാ​ല​ത്താ​ണ്​ എ​ലി​പ്പ​നി കേ​സു​ക​ൾ കൂ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ​​പ്ര​ള​യ​കാ​ല​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ ഈ ​വ​ർ​ഷ​ത്തെ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും. 2018ല്‍ ​കേ​ര​ള​ത്തി​ലാ​കെ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട എ​ലി​പ്പ​നി കേ​സു​ക​ളു​ടെ എ​ണ്ണം 2079. ഇ​തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 99ഉം. 2019​ല്‍ ആ​കെ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട എ​ലി​പ്പ​നി കേ​സു​ക​ൾ 1211ഉം ​മ​ര​ണം 57ഉം ​ആ​യി​രു​ന്നു. ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴാ​ണ്​ ഇ​പ്പോ​ഴ​​​ത്തെ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​വു​ക.

കേ​സു​ക​ൾ ഉ​യ​രു​മ്പോ​ഴും ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്ന്​ ഫീ​ല്‍ഡ്ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​ത്ത​ണ​മെ​ന്ന പൊ​തു​നി​ർ​ദേ​ശ​മ​ല്ലാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ ആ​രോ​ഗ്യ​വ​കു​പ്പും ത​യാ​റാ​യി​ല്ല. മ​ഴ​ക്കാ​ലം മൂ​ല​മു​ള്ള സ്വാ​ഭാ​വി​ക രോ​ഗ​പ്പ​ക​ർ​ച്ച​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്. എ​ലി​പ്പ​നി ജ​ന്തു​ജ​ന്യ​രോ​ഗം എ​ന്ന​തി​ന​പ്പു​റം തൊ​ഴി​ല്‍ജ​ന്യ​രോ​ഗം കൂ​ടി​യാ​ണെ​ന്ന പ​രി​ഗ​ണ​ന​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ്​ വി​ദ​ഗ്ദ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പാ​ട​ത്തും പ​റ​മ്പി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ​ക്ക് സ​മീ​പ​വും കൃ​ഷി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ക​ശാ​പ്പു​കാ​ര്‍, ക​ശാ​പ്പു​ശാ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​രി​ൽ രോ​ഗ​ബാ​ധ​ക്ക്​ സാ​ധ്യ​ത​യേ​റെ​യാ​നെ​ന്ന​താ​ണ്​ കാ​ര​ണം. ഒ​രു ലി​റ്റ​ര്‍ എ​ലി മൂ​ത്ര​ത്തി​ല്‍ 100 മി​ല്യ​ൻ എ​ന്ന ക​ണ​ക്കി​ല്‍ രോ​ഗാ​ണു​വി​നെ പു​റ​ന്ത​ള്ളു​മെ​ന്നാ​ണ്​ ക​ണ​ക്ക്. രോ​ഗാ​ണു​വി​ന്‍റെ പ്ര​ധാ​ന​വാ​ഹ​ക​രാ​യ എ​ലി​ക​ളു​ടെ​യും പെ​രു​ച്ചാ​ഴി​ക​ളു​ടെ​യും മൂ​ത്രം ക​ല​ര്‍ന്ന് മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍ കൂ​ടി​യാ​ണ് രോ​ഗം പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അൽഫാമിൽ പുഴു; കോഴിക്കോട് കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി

അൽഫാമിൽ പുഴു; കോഴിക്കോട് കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി

കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്നും വാങ്ങിയ അൽഫാമിൽ പുഴു. ടി കെ കാറ്ററിംഗ് ഹോട്ടൽ യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കൂടുതൽ പഴകിയ

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു.

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿‘കി​ളി​പ്പാ​ട്ട് ’ കേ​ൾ​ക്കാം: പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നേ​ഹ​ര​മാ​യ ശ​ബ്ദ​മേ​താ​ണെ​ന്ന​റി​യാ​മോ? അ​ത് പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​മാ​ണ്. രാ​വി​ലെ എ​ണീ​റ്റ് പ​ക്ഷി​ക​ളു​ടെ ചി​ല​മ്പൊ​ലി​ക​ൾ ശ്ര​വി​ക്കു​ന്ന​ത് മ​ന​സ്സിനെ ഉ​ണ​ർ​ത്തും. പോ​സി​റ്റിവ് മൂ​ഡ് സൃ​ഷ്ടി​ക്കും. പ​ക്ഷി​നാ​ദ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​വ​യു​ടെ ശ​ബ്ദസാ​ന്നി​ധ്യം ന​മ്മു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യാ​ൽ മ​ാത്രം മ​തി. അ​തു​ത​ന്നെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന്